നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ 5 പേരായിരുന്നു ഉണ്ടായിരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 9, 2023, 02:48 PM IST
  • കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം നിയന്ത്രണം നഷ്ടമായ ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു
  • പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്
  • പരിക്കേറ്റവരെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു
നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

ഇടുക്കി: മച്ചിപ്ലാവ് കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം  വാഹനാപകടം. നിയന്ത്രണം നഷ്ടമായ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കുരങ്ങാട്ടി റോഡിൽ മച്ചിപ്ലാവ് കവലക്ക് സമീപം  നിയന്ത്രണം നഷ്ടമായ ജീപ്പ് പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

പടികപ്പ് സ്വദേശികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ 5 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ കുരങ്ങാട്ടി ഭാഗത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.റോഡരികിലെ ഓടയിൽ ചാടിയ ശേഷം ജീപ്പ് നിയന്ത്രണം   നഷ്ടപ്പെട്ട് റോഡിനെതിർവശത്തെ കൊക്കയിൽ പതിക്കുകയായിരുന്നു.പരിക്കേറ്റവരെ ഉടൻ തന്നെ സമീപവാസികൾ ചേർന്ന് അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലകീഴായി മറിഞ്ഞ വാഹനത്തിനും കേടുപാടുകൾ സംഭവിച്ചു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News