വടക്കൻ ഇസ്രായേലിൽ ഹിസ്ബുൾ ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊല്ലം സ്വദേശി പാറ്റ് നിബിൻ മാക്സ്വെല്ലിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ച് സംസ്കരിച്ചു. ഇസ്രയേൽ കോൺസുലേറ്റ് ജനറൽ ടാമിൻ ബെഹൈയിം കൊല്ലം വാടിയിലുള്ള നിബിലിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. കുടുംബത്തിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് കോൺസുലേറ്റ് ജനറൽ മടങ്ങിയത്.
വെളളിയാഴ്ച വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രാത്രിയോടെ കൊല്ലത്തേക്ക് കൊണ്ടുവന്നു. തുടർന്ന് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ശനിയാഴ്ച ഉച്ചയോടെയാണ് വാടിയിലുള്ള നിബിന്റെ സ്വന്തം വീടായ
കർമൽ കോട്ടേജിൽ മൃതദേഹം എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നാടിന്റെ നാനാ തുറകളിലുള്ള നിരവധി പേരാണ് നിബിനെ അവസാനമായി ഒരു നോക്ക് കാണാൻ വീട്ടിലേക്ക് എത്തിയത്.
ALSO READ : Missile Attack In Israel : മിസൈൽ ആക്രമണം, ഇസ്രയേലിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരിക്ക്
കൊല്ലം എംഎൽഎ എം മുകേഷ് ഉൾപ്പെടെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ജനപ്രതിനിധികൾ തുടങ്ങി നിരവധി പേരെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ വാടി സെന്റ് ആന്റണിസ് പള്ളിയിൽ സംസ്കാരം നടന്നു.
കഴിഞ്ഞ നാലാം തീയതി ആണ് വടക്കൻ ഇസ്രായേലിലുണ്ടായ ഹിസ്ബുൾ ഷെൽ ആക്രമണത്തിൽ പാറ്റ് നിബിൻ മാക്സ്വെൽ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടു മലയാളികൾ ഉൾപ്പടെ ഏഴു പേർക്ക് പരിക്കേറ്റിരുന്നു. കൃഷി വിസയിൽ രണ്ട് മാസം മുമ്പായിരുന്നു നിബിൻ ഇസ്രായേലിലേക്ക് പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.