തിരുവനന്തപുരം: ത്യാഗ സ്മരണകൾ പങ്കുവച്ച് ലോകമെമ്പാടും ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികൾ ഇന്ന് പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ പെരുന്നാൾ ആഘോഷമാക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ ചിലയിടങ്ങളിൽ സംയുക്ത ഈദ് ഗാഹുകൾ ഒഴിവാക്കിയിട്ടുണ്ട്.
ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളുടെ സ്മരണ ഉയർത്തിയാണ് ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകനായ ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഈ ദിനം. ദൈവത്തിന്റെ ആജ്ഞ അനുസരിച്ച് സ്വന്തം മകനെ പോലും ബലി നല്‍കാന്‍ മടിക്കാതിരുന്ന ഇബ്രാഹിം പ്രവാചകന്റെയും പത്‌നി ഹാജറയുടെയും ആത്മസമര്‍പ്പണമാണ് ബലി പെരുന്നാളായി ആഘോഷിക്കുന്നത്.
ഹജ്ജ് കർമ്മം പൂർത്തിയാക്കി സൗദിയിൽ ഇന്നലെയായിരുന്നു പെരുന്നാൾ ആഘോഷം. ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്നലെ പെരുന്നാള്‍ ആഘോഷം നടന്നു. മക്കയിലെത്തി ബലി പെരുന്നാള്‍ ആഘോഷിച്ച വിശ്വാസികള്‍ ഹജ്ജിന്റെ അവസാനഘട്ട ചടങ്ങുള്‍ക്കായി മിനായിലെ കൂടാരങ്ങളിലേയ്ക്ക് മടങ്ങി. സാത്താന്റെ പ്രതീകമായ ജംറയില്‍ പുലര്‍ച്ചെ തന്നെ ഹാജിമാര്‍ കല്ലേറ് കര്‍മ്മം നിര്‍വഹിച്ചു. വിശ്വാസികളുടെ വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.