Tiger: പത്തനംതിട്ടയിൽ വഴിയരികിൽ കടുവ അവശനിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ കൊണ്ടുപോയി

Tiger Found Injured: ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവ കുട്ടിക്ക് പരിക്കേറ്റതെന്നാണ് നി​ഗമനം. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 12:34 PM IST
  • ഒന്നര വയസ് പ്രായമുള്ള കടുവയാണെന്നാണ് വിലയിരുത്തൽ
  • നെറ്റിയിലും കഴുത്തിന് പിന്നിലും പരിക്കേറ്റിട്ടുണ്ട്
  • നാട്ടുകാർ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി
Tiger: പത്തനംതിട്ടയിൽ വഴിയരികിൽ കടുവ അവശനിലയിൽ; വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയെ കൊണ്ടുപോയി

പത്തനംതിട്ട: പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശനിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവ കുട്ടിക്ക് പരിക്കേറ്റതെന്നാണ് നി​ഗമനം. രാവിലെ പത്ര വിതരണത്തിന് പോയവരാണ് കടുവയെ വഴിയരികിൽ അവശ നിലയിൽ കണ്ടത്.

ഒന്നര വയസ് പ്രായമുള്ള കടുവയാണെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിന് പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി. കാട്ടാനയുടെ ആക്രമണത്തിൽ ആയിരിക്കാം കടുവയ്ക്ക് പരിക്കേറ്റതെന്നാണ് നി​ഗമനം. പരിസരത്ത് ആനപിണ്ഡം കണ്ടെത്തിയിട്ടുണ്ട്.

വനംവകുപ്പിന്റെയും ഡോക്ടറുടേയും പരിശോധക്ക് ശേഷം മാത്രമേ പരിക്കേറ്റതിനെ സംബന്ധിച്ച് വ്യക്തത കൈവരൂ. വിദഗ്ധ ചികിത്സ നൽകിയതിന് ശേഷം കടുവയെ വനത്തിലേക്ക് തുറന്നു വിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

ALSO READ: Tiger attack: വയനാട് തിരുനെല്ലിയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

മൂഴിയാർ വനമേഖലയിലേക്കായിരിക്കും കടുവയെ തുറന്ന് വിടുക. അതേസമയം കടുവ കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തള്ളക്കടുവയും മറ്റ് കടുവകളും പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

മറ്റ് കടുവകൾ പ്രദേശത്ത് ഉണ്ടോയെന്ന് വനപാലകർ പരിശോധന നടത്തുകയാണ്. മണിയാർ പോലീസ് ക്യാമ്പ് പരിസരം, കട്ടച്ചിറ ഭാഗങ്ങളിൽ ഒരു വർഷത്തിനിടെ കടുവയുടെ സാന്നിധ്യം വർധിച്ചതായാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News