പാലക്കാട്: നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു. പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവച്ചത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞിനാണ് വാക്സിൻ മാറി കുത്തിവയ്പ് നൽകിയത്. ബിസിജി കുത്തിവെപ്പ് എടുക്കുന്നതിന് പകരം പോളിയോ വാക്സിനാണ് നൽകിയത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
പള്ളിക്കുളം സ്വദേശികളായ ദമ്പതിമാരുടെ കുഞ്ഞിനാണ് വാക്സിൻ മാറി കുത്തിവെപ്പ് നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥക്കെതിരെ ഡിഎംഒക്ക് പരാതി നൽകുമെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. നിലവിൽ കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു; സംഭവം ഇടുക്കിയിൽ
ഇടുക്കി: ഇടുക്കി ചെമ്മണ്ണാറിൽ സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അരുണിനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അരുണിന്റെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്ന് നായയെ ഓടിക്കുകയായിരുന്നു. അരുണിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
ALSO READ: KSRTC: പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര; സുപ്രധാന തീരുമാനമെടുത്ത് സർക്കാർ
കുട്ടിയെ കൂടാതെ ഇടുക്കി ടൗണിൽ വയോധികനെയും തെരുവുനായ ആക്രമിച്ചു. 72കാരൻ മോഹൻദാസിനാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇയാളും നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം രാജകുമാരിയിൽ വച്ച് മൂന്നുപേർക്കാണ് തെരുവുനായുടെ ആക്രമണത്തിൽ പരിക്കേറ്റത്. 11കാരൻ ഉൾപ്പടെ മൂന്ന് പേരെ നായ ആക്രമിച്ചു. ഉടുമ്പഞ്ചോല താലൂക്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അഞ്ചു പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...