അനധികൃത തടങ്കൽ? ഇക്വറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ തടവിൽ; മോചനത്തിന് ഇടപെടൽ ശക്തമാക്കണമെന്ന് ആവശ്യം

Indian Sailors Arrest in Equatorial Guinea: ഹീറോയിക് ഐഡം എന്ന എണ്ണ കപ്പൽ ജീവനക്കാരെ നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഇക്വിറ്റോറിയൽ ഗിനി അറസ്റ്റ് ചെയ്തതത്

Written by - ടി.പി പ്രശാന്ത് | Edited by - Jenish Thomas | Last Updated : Nov 8, 2022, 01:17 PM IST
  • 2022 ഓഗസ്റ്റ് 14നാണ് നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഹീറോയിക് ഐഡം എന്ന എണ്ണ കപ്പൽ ജീവനക്കാരെ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനി അറസ്റ്റ് ചെയ്തതത്.
  • ക്രൂഡ് ഓയിൽ പൈറസി ആരോപിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്.
  • കപ്പലിൽ ആകെ 26 ജീവനക്കാരുണ്ട്. അതിൽ 16 ഇന്ത്യക്കാരാണ്.
  • 16 ഇന്ത്യൻ രാജ്യങ്ങൾക്ക് പുറമെ 8 ശ്രീലങ്കക്കാരും ഒരു പോളിഷ് പൗരനും ഒരു ഫിലിപ്പിനോ പൗരനും ഉൾപ്പെടും.
അനധികൃത തടങ്കൽ? ഇക്വറ്റോറിയൽ ഗിനിയയിൽ ഇന്ത്യക്കാർ തടവിൽ; മോചനത്തിന് ഇടപെടൽ ശക്തമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയിൽ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യാക്കാരുൾപ്പെടുന്ന കപ്പൽ ജീവനക്കാരുടെ മോചനത്തിനുള്ള വഴി തുറക്കാൻ ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യവുമായി ജീവനക്കാരുടെ ബന്ധുക്കൾ രംഗത്ത്. മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. ജീവനക്കാരുടെ ബന്ധുക്കളും ജനപ്രതിനിധികളും ഇക്കാര്യം ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലത്തിൽ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. 

ഇന്ത്യക്കാരുടെ മോചനത്തിനായുള്ള ഇടപെടൽ ആവശ്യപ്പെട്ട്  വിദേശകാര്യ മന്ത്രാലയത്തിന് സിപിഐഎം എംപിമാർ കത്ത് നൽകിയിട്ടുണ്ട്. എംപിമാരായ വി ശിവദാസൻ, എ എ റഹീം എന്നിവരാണ് കത്തയച്ചത്. എംപിമാരായ കെ സി വേണുഗോപാൽ, എൻ കെ പ്രേമചന്ദ്രൻ എന്നിവരും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എണ്ണകപ്പൽ കസ്റ്റഡിയിലായ ഓഗസ്റ്റ് മാസം മുതൽ ഇക്വിറ്റോറിയൽ ഗിനിയിലെ ഇന്ത്യൻ എംബസി ഇക്കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ട്വീറ്റ് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതെന്ന് എ എ റഹിം എംപി ZEE മലയാളം ന്യൂസിനോട് പറഞ്ഞു. 

ALSO READ : ഗിനിയിൽ തടഞ്ഞുവച്ച കപ്പലിലെ മലയാളി ചീഫ് ഓഫീസർ സനു ജോസ് അറസ്റ്റിൽ

ഇരുരാജ്യങ്ങളുടേയും എംബസി വഴി ഇടപെടൽ നടക്കുന്നുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രതികരണം.  പക്ഷെ കപ്പൽ ജീവനക്കാരുടെ മോചനത്തിനുള്ള വഴി ഇനിയും സാധ്യമായിട്ടില്ല. നൈജീരിയൻ നാവികസേന അറസ്റ്റ് ചെയ്താൽ വലിയ അപകടത്തിലേക്ക് നീങ്ങുമെന്നാണ് കപ്പൽ ജീവനക്കാരുടെ ആശങ്ക. സർക്കാർ ഇടപെടലിന് വേഗം പോരാത്തതിൽ ഡോ വി ശിവദാസൻ എം പി ആശങ്ക രേഖപ്പെടുത്തി. തമിഴ്നാട് സ്വദേശികളും കപ്പലിലുണ്ട്. അവരുൾപ്പെട്ടവരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്നാട് മന്ത്രി ജിങ്കി മസ്താനും അറിയിച്ചു. 

2022 ഓഗസ്റ്റ് 14നാണ്  നൈജീരിയയുടെ സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് ഹീറോയിക് ഐഡം എന്ന എണ്ണ കപ്പൽ ജീവനക്കാരെ ആഫ്രിക്കൻ രാജ്യമായ ഇക്വിറ്റോറിയൽ ഗിനി അറസ്റ്റ് ചെയ്തതത്.  ക്രൂഡ് ഓയിൽ പൈറസി ആരോപിച്ചാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ആകെ 26 ജീവനക്കാരുണ്ട്. അതിൽ 16 ഇന്ത്യക്കാരാണ്. 16 ഇന്ത്യൻ രാജ്യങ്ങൾക്ക് പുറമെ 8 ശ്രീലങ്കക്കാരും ഒരു പോളിഷ് പൗരനും ഒരു ഫിലിപ്പിനോ പൗരനും ഉൾപ്പെടും. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് വി നായർ,  കൊച്ചി സ്വദേശികളായ ഫസ്റ്റ് ഓഫിസർ സനു ജോസ്, മിൽട്ടൻ എന്നിവരാണ്  കസ്റ്റഡിയിലുള്ള കപ്പലിലിലെ മലയാളികൾ. 

ഫസ്റ്റ് ഓഫിസർ സനുവിനെ നൈജീരിയക്ക് കൈമാറാനായി കൊണ്ടുപോയെങ്കിലും ഇന്ത്യൻ വിദേശമാന്ത്രാലയത്തിന്റെ ഇടപെടലിൽ ആ ശ്രമം  ഇക്വിറ്റോറിയൽ ഗിനി ഉപേക്ഷിച്ചു. സനുവിനെ  തിരിച്ച് കപ്പലിൽ എത്തിച്ചു. കപ്പൽ ജീവനക്കാരുടെ സ്ഥിതി ദയനീയമാണ്. അവർക്ക് ഭക്ഷണവും കുടിവെള്ളവും ലഭിച്ചിട്ടില്ല. പലർക്കും ടൈഫോയിഡും മലേറിയയും ബാധിച്ചിട്ടുണ്ട്. തടവിലായവരുടെ ബന്ധുക്കളാണ് ഇക്കാര്യങ്ങൾ ZEE മലയാളം ന്യൂസിനോട് വെളിപ്പെടുത്തിയത്.

ALSO READ : കപ്പലിൽ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാർ; ഗിനിയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

കപ്പൽ ഏത് സമയത്തും നൈജീരിയൻ നാവികസേന പിടിച്ചെടുക്കുമെന്നതാണ് സാഹചര്യം. ഈ സാധ്യത ഉറപ്പിക്കുന്ന തരത്തിൽ കപ്പലിന് 24 നോട്ടിക്കൽ മൈൽ അകലെ നൈജീരിയൻ നേവി നില ഉറപ്പിച്ചിരിക്കുകയാണ്. അതിനിടെ കപ്പലിലെ ജീവനക്കാരെ നൈജീരിയക്ക് കൈമാറാനാണ് ഇക്വിറ്റോറിയൽ ഗിനിയുടെ  ശ്രമം. 

സമുദ്രാതിർത്തി ലംഘിച്ചതിന് കപ്പൽ കമ്പനിയിൽ നിന്ന് ഇരുപത് ലക്ഷം ഡോളർ പിഴ ഈടാക്കിയതിന് ശേഷമാണ് ഗിനിയുടെ നീക്കം. നൈജീരിയൻ സമുദ്രാതിർത്തിയിൽ നിന്ന് രക്ഷപ്പെട്ട് എത്തിയതിനാലാണ് ഇവരെ കൈമാറുന്നതെന്നാണ് എക്വേറ്റോറിയൽ ഗിനി സർക്കാരിന്റെ വാദം. ഇക്വറ്റോറിയൽ ഗിനി വൈസ് പ്രസിഡന്റാണ് കപ്പൽ കൈമാറുമെന്ന് അറിയിച്ച് ട്വീറ്റ് ചെയ്തത്. കപ്പലിന്റെ നിയന്ത്രണവും രാജ്യത്തെ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ ചരക്ക് കപ്പലിന് സാങ്കേതിക തകരാറാണെന്ന കാരണം പറഞ്ഞ് നീക്കം വൈകിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബലം പ്രയോഗിച്ച്  അറസ്റ്റ് ചെയ്യാനുള്ള സാധ്യതയാണ്  നിലനിൽക്കുന്നതെന്ന് ജീവനക്കാർ വിഡീയോ ദൃശ്യങ്ങളിലൂടെ അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News