Independence Day 2023: സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

രാജ്യത്തിന്‍റെ 77ാം  സ്വാതന്ത്ര്യദിനത്തില്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

Written by - Zee Malayalam News Desk | Last Updated : Aug 14, 2023, 05:35 PM IST
  • ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്‍റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ " ഗവര്‍ണര്‍ ആശംസിച്ചു.
Independence Day 2023: സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

Independence Day 2023:  ആഗസ്റ്റ് 15 ന് രാജ്യം അതിന്‍റെ  77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്.  ഈ ദിവസം നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന വീര സേനാനികളെയും നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തെയും അതിന്‍റെ സംസ്കാരത്തെയും രാജ്യം കൈവരിച്ച നേട്ടങ്ങളേയും ആദരവോടെ ഓര്‍ക്കാനുള്ള അവസരമാണ്.  

Also Read: Independence Day 2023: ഇത്തവണ സ്വാതന്ത്ര്യദിനം കുടുംബത്തോടൊപ്പം ആഘോഷിച്ചാലോ? 
 
രാജ്യത്ത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്. സാമൂഹിക സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, ത്രിവർണ്ണ പതാക ഉയര്‍ത്തല്‍, തുടങ്ങി നിരവധി പരിപാടികള്‍ ഈ ആഘോഷത്തിന്‍റെ ഭാഗമായി നടത്താറുണ്ട്. ദേശ ഭക്തി ഗാനങ്ങൾക്കും സിനിമകള്‍ക്കും ഈ ദിവസം ഏറെ പ്രാധാന്യമുണ്ട്. 

Also Read:  Independence Day 2023: ഇന്ത്യ ഈ വർഷം എത്രാമത്തെ സ്വാതന്ത്ര്യ ദിനമാണ് ആഘോഷിക്കുന്നത്? 76 അതോ 77? എന്താണ് ഈ ആശയക്കുഴപ്പത്തിന് പിന്നില്‍ 
 
രാജ്യത്തിന്‍റെ 77ാം  സ്വാതന്ത്ര്യദിനത്തില്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.

"ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരര്‍ എന്ന നിലയില്‍ സ്വാതന്ത്ര്യത്തെയും സമത്വത്തെയും പരിപോഷിപ്പിച്ചും ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ പാലിച്ചുകൊണ്ടും എല്ലാവര്‍ക്കും കൂടുതല്‍ അന്തസ്സാര്‍ന്ന ജീവിതം ഉറപ്പാക്കാന്‍ യത്നിക്കാൻ നാം ബാദ്ധ്യസ്ഥരാണ്. സ്വാതന്ത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ  സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സ്വയം പുന: സമർപ്പിച്ചുകൊണ്ട്  ആ ദേശസ്നേഹികളെ നമുക്ക് സാദരം ഓർക്കാം.

 ഭാരതീയര്‍ എന്ന നിലയിലുള്ള നമ്മുടെ ഓരോ പ്രവൃത്തിയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഉന്നത പുരോഗതിയിലേക്കും പൂര്‍ണ സ്വാശ്രയത്വത്തിലേക്കുമുള്ള ഭാരതത്തിന്റെ അമൃതയാത്രയ്ക്ക് ശക്തി പകരുന്നതാകട്ടെ " എന്ന് ഗവര്‍ണര്‍ ആശംസിച്ചു.

77ാം  സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ അവസാനവട്ട തയ്യാറെടുപ്പിലാണ് രാജ്യം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  കനത്ത സുരക്ഷയിലാണ് തലസ്ഥാനം. ഡല്‍ഹിയുടെ സുരക്ഷ മുന്‍നിര്‍ത്തി  10,000 പോലീസുകാര്‍ക്ക് അധിക ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടിരിയ്ക്കുന്നത്‌  700 പോലീസുകാരാണ്. CCTV ക്യാമറ, ഡ്രോണ്‍  മറ്റ് സുരക്ഷാ സംവിധാനങ്ങള്‍, ഡല്‍ഹി കനത്ത ജാഗ്രതയിലാണ്....   

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News