Kerala Highcourt: പെൻഷൻ ലഭിക്കാതെ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

 Differently-abled person suicide: മരിച്ച ജോസഫ് തനിക്ക് 15 ദിവസത്തിനകം പെൻഷൻ കിട്ടിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 07:44 PM IST
  • സർക്കാർ സ്ഥാപനങ്ങളിൽ വടി കുത്തിപ്പിടിച്ച് കയറിയിറങ്ങി മതിയായി
  • ജീവിക്കാനായി കടം വേടിക്കുകയുമാണെന്ന് ജോസഫ് തന്റെ കത്തിൽ വ്യക്തമാക്കിയിരുന്നു.
Kerala Highcourt: പെൻഷൻ ലഭിക്കാതെ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയത സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കോഴിക്കോട് മുതുകാട്  സ്വദേശി വളയത്ത് ജോസഫ് എന്ന പാപ്പച്ചൻ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയതത്. കേസിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ചീഫ് ജസ്റ്റിസിന്റെ അനുമതി നേടി. കേന്ദ്ര സർക്കാർ, സാമൂഹ്യ നീതി വകുപ്പ്, കോഴിക്കോട് കളക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് കേസിൽ എതിർ കക്ഷികൾ. 

മരിച്ച ജോസഫ് തനിക്ക് 15 ദിവസത്തിനകം പെൻഷൻ കിട്ടിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്തു നൽകിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സർക്കാർ സ്ഥാപനങ്ങളിൽ വടി കുത്തിപ്പിടിച്ച് കയറിയിറങ്ങി മതിയായി എന്നും ജീവിക്കാനായി കടം വേടിക്കുകയുമാണെന്ന് ജോസഫ് തന്റെ കത്തിൽ  വ്യക്തമാക്കിയിരുന്നു.  ഈ കത്ത് പെരുവണ്ണാമുഴി പൊലീസിനും കൈമാറിയിരുന്നു. കോഴിക്കോട് കളക്ടർക്ക് കത്ത് കൈമാറാനിരിക്കേയാണ് ജീവനൊടുക്കിയത്. കിടപ്പുരോ​ഗിയായ 47 വയസ്സുള്ള മകൾക്കും ജോസഫിനും ജീവിക്കാനുള്ള ഏക ആശ്രയം ക്ഷേമ പെൻഷൻ മാത്രമായിരുന്നു.   

ALSO READ: കടുവാപ്പേടി മാറാതെ വാകേരി; രണ്ട് പന്നികളെ കൊന്നു

അതേസമയം ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയത സംഭവത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദയനീയമായ സംഭവമാണ് നടന്നതെന്നാണ് ഭിന്നശേഷിക്കാരന്റെ ആത്മഹത്യയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ഈ സർക്കാർ ജനങ്ങൾക്ക് ദുരന്തം മാത്രമാണ് സമ്മാനിച്ചതെന്നും ലക്ഷക്കണക്കിനാളുകളാണ് പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മരുന്ന് വാങ്ങാനും മറ്റു ജീവിതാവശ്യങ്ങൾക്കും പണമില്ലാതെ കഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News