Idukki Cheruthoni dam | ചെറുതോണി വീണ്ടും തുറന്നു, ജാ​ഗ്രത നിർദേശം നൽകി ജില്ലാ ഭരണകൂടം

അണക്കെട്ടിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 07:12 AM IST
  • ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
  • നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
  • തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർധനവ് ഉണ്ടായി.
Idukki Cheruthoni dam | ചെറുതോണി വീണ്ടും തുറന്നു, ജാ​ഗ്രത നിർദേശം നൽകി ജില്ലാ ഭരണകൂടം

ചെറുതോണി: ഇടുക്കി (Idukki) ചെറുതോണി ഡാമിന്റെ (Cheruthoni Dam) ഷട്ടർ തുറന്നു. മൂന്നാം നമ്പർ ഷട്ടർ 40 സെന്റിമീറ്ററാണ് ഉയർത്തിയത്. 
ഡാമിലെ ജലനിരപ്പ് (Waterlevel) 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാൻ തീരുമാനമായത്. രാവിലെ 6 മണിയോടെയാണ് ഡാം തുറന്നത്. 

അണക്കെട്ടിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് പെരിയാറിന്റെയും ചെറുതോണി പുഴയുടെയും തീരത്തുള്ളവർക്ക് ജാഗ്രത നിർദേശമുണ്ട്. ആവശ്യമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർധനവ് ഉണ്ടായി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. 

Also Read: Breaking News : Idukki Dam തുറന്നു, പെരിയാറിന്റെ ഇരുകരയിലുള്ളവർക്ക് ജാഗ്രത നിർദേശം

അതേസമയം മുല്ലപ്പെരിയാറിൽ നിന്ന് ഇന്നലെ രാത്രിയിലും തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നുവിട്ടത് വൻ പ്രതിഷേധത്തിന് ഇടയാക്കി. വലിയതോതിലാണ് അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് വിടുന്നത്. രാത്രി വൻ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കേറിയെന്നറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി റോഷി അഗസ്റ്റിനെതിരെ വലിയ തോതിൽ പ്രതിഷേധം ഉയർന്നു. പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി.

Also Read: Idukki dam | ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്; ഇടുക്കി അണക്കെട്ടും തുറക്കാൻ സാധ്യത

അണക്കെട്ടിന്റെ തുറന്നിരുന്ന 9 ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ അടച്ചു. നിലവില്‍ ആറ് സ്പില്‍വേ ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. 8,380 ഘനയടി വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News