Sabarimala: മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ വീണ്ടും തിരക്ക്

Sabarilama: തിരുവിതാകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പോലീസും തമ്മിലുണ്ടായ ഏകോപനമില്ലായ്മയിൽ തീർത്ഥാടകർ ഇത്തവണ ശരിക്കും ബുദ്ധിമുട്ടിലായി.

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 09:43 AM IST
  • മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ വീണ്ടും തിരക്ക്
  • ഇന്ന് 90,003 പേരാണ് വെർച്ചൽ ക്യൂ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്
Sabarimala: മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ വീണ്ടും തിരക്ക്

ശബരിമല: Sabarimala: മണ്ഡല മഹോത്സവത്തിന് രണ്ടുനാൾ ശേഷിക്കെ ശബരിമലയിൽ വീണ്ടും ഭക്തജന തിരക്ക് കൂടിയിരിക്കുകയാണ്. ഇന്ന് 90,003 പേരാണ് വെർച്ചൽ ക്യൂ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരക്ക് കൂടുന്ന സമയങ്ങളിൽ പമ്പ മുതൽ തീർത്ഥാടകരെ ഘട്ടം ഘട്ടമായി നിയന്ത്രിച്ചാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ ആളുകൾ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Also Read: Sabarimala Pilgrimage: തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പുറപ്പെട്ടു; 26ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും

ഇതിനിടയിൽ ആറൻ മുളയിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര നാളെ വൈകുന്നേരം ശബരിമലയിൽ എത്തും. ശബരിമലയിലെ പരമ്പരാഗത പാതയിലൂടെയുള്ള നിയന്ത്രണം പിൻവലിച്ചു. മരക്കൂട്ടം മുതൽ ശരംകുത്തിവരെ തീർത്ഥാടകരെ വഴിതിരിച്ച് വിട്ടിരുന്നു. ഇതിൽ തീർത്ഥാടകർക്കും കച്ചവടക്കാർക്കും ഉണ്ടായ ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഇതോടെ വിശ്വാസികൾക്ക് കരിങ്കൽ പാകിയ പാതയിലൂടെ സുഗമമായി യാത്ര ചെയ്യാം.

Also Read: പെൺകുട്ടികളെ ഇംപ്രസ് ചെയ്യാൻ ശ്രമിച്ചതാ... ദേ കിടക്കുന്നു തലയുംകുത്തി! വീഡിയോ വൈറൽ

തിരുവിതാകൂർ ദേവസ്വം ബോർഡും സന്നിധാനത്തെ നിയന്ത്രണങ്ങളുടെ ചുമതലയുള്ള പോലീസും തമ്മിലുണ്ടായ ഏകോപനമില്ലായ്മയിൽ തീർത്ഥാടകർ ശരിക്കും ബുദ്ധിമുട്ടിലായിരുന്നു. ഈ സീസണിന്റെ തുടക്കത്തിലാണ് കോടികൾ ചെലവിട്ട് പരമ്പരാഗത പാത കരിങ്കല്ല് പാകി വൃത്തിയാക്കിയതെങ്കിലും തീർത്ഥാടകർക്ക് ഇതുവഴിയുള്ള യാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News