Dileep Sabarimala Visit: മറ്റുള്ളവ‍ർക്ക് ദർശനം വേണ്ടേ? ദിലീപിന്റെ വിഐപി ദര്‍ശനത്തിൽ വിമ‍ർശനവുമായി ഹൈക്കോടതി

Dileep Sabarimala Visit: നിയന്ത്രിക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 7, 2024, 12:15 PM IST
  • നടൻ ദിലീപിന്റെ വിഐപി ശബരിമല ദർശനത്തിൽ വിമർശനവുമായി ഹൈക്കോടതി
  • ദിലീപ് സോപാനത്ത് തുടർന്നത് മറ്റ് ഭക്തർക്ക് ദർശനത്തിൽ തടസ്സം ഉണ്ടാക്കിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
Dileep Sabarimala Visit: മറ്റുള്ളവ‍ർക്ക് ദർശനം വേണ്ടേ? ദിലീപിന്റെ വിഐപി ദര്‍ശനത്തിൽ വിമ‍ർശനവുമായി ഹൈക്കോടതി

നടൻ ദിലീപ് വിഐപി പരി​ഗണനയിൽ ശബരിമല ദർശനം നടത്തിയത് മറ്റ് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹൈക്കോടതി. ദിലീപ് സോപാനത്ത് തുടർന്നത് മറ്റ് ഭക്തർക്ക് ദർശനത്തിൽ തടസ്സം ഉണ്ടാക്കിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം പ്രവണതകൾ അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു. 

നിയന്ത്രിക്കേണ്ടത് ദേവസ്വം ബോർഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തർക്ക് ദർശനം നൽകാനാണ് ശ്രമിക്കേണ്ടത്. കുട്ടികൾക്കും സ്ത്രീകൾക്കുമാണ് പരി​ഗണന നൽകേണ്ടതെന്നും കോടതി പറഞ്ഞു. 

Read Also: നവീൻ ബാബു തൂങ്ങിമരിച്ചത്; ശരീരത്തിൽ പരിക്കുകളോ പാടുകളോ ഇല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവിതാംകൂർ ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകാൻ കോടതി ഉത്തരവിട്ടു. കൂടുതൽ പരിശോധനയ്ക്ക് സിസിടിവി ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി കോടതിയിൽ സമർപ്പിക്കാനും നിർദേശം നൽകി. വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. 

അതേസമയം, എങ്ങനെയാണ് ദിലീപ് പൊലീസ് അകമ്പടിയോടെ സന്നിധാനത്ത് വന്നതെന്ന ചോദ്യത്തിന് ജീവനക്കാരോട് വിശദീകരണം തേടിയിട്ടുണ്ടെന്നായിരുന്ന ദേവസ്വം ബോർഡിൻ്റെ മറുപടി. ഇത് സ്പെഷൽ സെക്യൂരിറ്റി സോൺ അല്ലേയെന്നും ദിലീപും സംഘവും എത്ര നേരമാണ് നിരന്ന് നിന്നതെന്നും കോടതി ചോദിച്ചു. മറ്റുള്ളവരുടെ ദ‍ർശനം അല്ലേ ഈ സമയത്ത് മുടങ്ങിയത്. കാത്തുനിന്ന ഭക്തരുടെ കൂട്ടത്തിൽ കുട്ടികളും ഉണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News