ന്യുഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടും പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാനാകാതെ കോണ്‍ഗ്രസ്. തീരുമാനം എങ്ങുമെത്താത്ത ഈ സാഹചര്യത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡിന് നൽകിയിരിക്കുകയാണ് സംസ്ഥാന നേതാക്കൾ എന്നാണ് റിപ്പോർട്ട്.
പ്രതിപക്ഷ നേതാവിനെ ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ നിയമസഭ ചേരുന്നതിന് മുൻപ് പ്രതിപക്ഷ നേതാവിനെ (Opposition Leader) തീരുമാനിച്ചാൽ മതിയെന്ന സൂചനകളും ഉണ്ട്.
ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ ഒരു തീരുമാനമാകാത്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല. കഴിഞ്ഞ മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീട്ടിലിരുന്ന് ടി.വിയില്‍ സത്യപ്രതിജ്ഞ കണ്ടു.
Also Read: കോൺഗ്രസ്സിൽ മാറ്റത്തിന് കളമൊരുങ്ങുന്നു: കെ.സുധാകരൻ കെ.പി.സി.സിയുടെ അമരത്തേക്ക്,വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും
എന്തായാലും തര്‍ക്കങ്ങള്‍ക്കും പലവിധ ആലോചനകള്ക്കുമിടയില് ഇത്രയും സമയമായിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താൻ കഴിയാത്ത കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. സാധാരണ കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കളും പുതിയ എംഎല്‍എമാരും ചേര്‍ന്ന് നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയാണ് പതിവ്.
ചെന്നിത്തല തന്നെ തുടരണമോ വേണ്ടയോ എന്ന തർക്കമാണ് ഇതിനെല്ലാത്തിനും അടിസ്ഥാനം. ചെന്നിത്തലയെ മാറ്റി യുവരക്തം വരണമെന്നുമുള്ള തർക്കം നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ വിഷയം ഹൈക്കമാൻഡിന് വിട്ടത്. പാർട്ടിക്കുള്ളിലെ ഈ തർക്കങ്ങളാണ് ഇതുവരെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാൻ കഴിയാത്തത്.
തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയാണ് പ്രതിപക്ഷ നേതാവിനെ മാറ്റണമെന്ന ചിന്ത പാർട്ടിക്കുള്ളിൽ വരാൻ കാരണമായത്. മുഖ്യമന്ത്രി തന്റെ മന്ത്രിമാരായി തിരഞ്ഞെടുത്തത് പുതുമുഖങ്ങളെ ആയപ്പോൾ കോൺഗ്രസിലും അങ്ങന്ഒരു നടപടി വേണമെന്ന് പാർട്ടിക്കുള്ളി ചർച്ചയാകുകയായിരുന്നു.
രമേശ് ചെന്നിത്തലക്കു പകരം പ്രതിപക്ഷ നേതാവായി കൂടുതൽ അവസരം ലഭിക്കാനുള്ള സാധ്യത വി.ഡി. സതീശനാണ്. അതുപോലെ കെപിസിസി പ്രസിഡന്റായി കെ. സുധാകരന്, യുഡിഎഫ് കണ്‍വീനറായി പിടി തോമസ് എന്നിങ്ങനെ പുതിയ നിയമന ചര്‍ച്ചകൾ നടക്കുന്നുണ്ടെങ്കിലും എല്ലാത്തിനും തീരുമാനമെടുക്കേണ്ടത് ഹൈകമാന്‍ഡ് തന്നെയാണ്.
ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുമ്പോൾ യുവ എംഎൽഎമാർ വി.ഡി. സതീശനൊപ്പമാണ്. മാത്രമല്ല ചെന്നിത്തല തുടരുന്നത് കോണ്‍ഗ്രസിന് വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയില്ലെന്ന അഭിപ്രായം യുവ എംഎൽഎമാർ മുന്നോട്ടുവച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...