Breaking: Pinarayi 2.0: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതയേറ്റു

തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ വെച്ചാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

Written by - Zee Malayalam News Desk | Last Updated : May 20, 2021, 04:59 PM IST
  • കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു.
Breaking: Pinarayi 2.0: രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതയേറ്റു

Thiruvananthapuram: മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായ രണ്ടാം തവണ സത്യപ്രതിജ്ഞ ചൊല്ലി മുഖ്യമന്ത്രിയായി അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ വെച്ചാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം റെവന്യു മന്ത്രിയായി സിപിഐയുടെ കെ രാജൻ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. കെ രാജൻ കഴിഞ്ഞ മന്ത്രിസഭയിൽ ചീഫ് വിപ്പായി പ്രവർത്തിച്ചിരുന്ന ആളാണ്.

കെ രാജൻ ശേഷം സത്യവാചകം ചൊല്ലിയത് ജല വിഭവ മന്ത്രിയാണ്. കേരള കോൺഗ്രസ് എം ന്റെ റോഷി അഗസ്റ്റിനാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലി ജലവിഭവ  മന്ത്രിയായി അധികാരമേറ്റത്. 2001 ലാണ് ആദ്യമായി റോഷി അഗസ്റ്റിൻ നിയമസഭ അംഗമായി ചുമതലയേറ്റത്. എന്നാൽ ഇതാദ്യമായി ആണ് മന്ത്രി പദവിയിലേക്ക് എത്തുന്നത്.

ചിറ്റൂരിൽ നിന്ന് ജയിച്ച കെ കൃഷ്‌ണൻകുട്ടിയും സത്യവാചകം ചൊല്ലി മന്ത്രിയായി ചുതലയേറ്റു. വൈദ്യുതി വകുപ്പ് മന്ത്രിയായി ആണ് കെ കൃഷ്‌ണൻക്കുട്ടി ചുമതലയേറ്റിരിക്കുന്നത്. ജനതാദളിൽ പ്രവർത്തിക്കുന്ന നേതാവായിരുന്നു കെ കൃഷ്‌ണൻകുട്ടി.  പിണറായി സർക്കാരിന്റെ ഒന്നാം മന്ത്രി സഭയിൽ രണ്ടര വർഷക്കാലം ജലവിഭവ മന്ത്രിയായി കൃഷ്‌ണൻ കുട്ടി പ്രവർത്തിച്ചിട്ടുണ്ട്. 

വൈദ്യുതി മന്ത്രിക്ക് ശേഷം വനം വകുപ്പ് മന്ത്രിയായി എൻസിപിയുടെ എകെ ശശീന്ദ്രൻ ചുമതലയേറ്റു. കഴിഞ്ഞ പിണറായി മന്ത്രിസഭയിലും മന്ത്രിയായിരുന്ന ആളാണ് എകെ ശശീന്ദ്രൻ .  അതിനുശേഷം ആദ്യമായി ഐഎൻഎല്ലിന്റെ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു. തുറമുഖവും പുരാവസ്തു വകുപ്പ് മന്ത്രിയായി ആണ്  അഹമ്മദ് ദേവർകോവിൽ ചുമതയേറ്റിരിക്കുന്നത്.

ജനാധിപത്യ  കേരള കോൺഗ്രസിന്റെ ആന്റിണി രാജു ഗതാഗത വകുപ്പ് മന്ത്രിയായി സത്യവാചകം ചൊല്ലി അധികാരമേറ്റു. ദൈവനാമത്തിൽ സത്യവാചകം ചൊല്ലിയാണ് അന്റണി രാജു അധികാരമേറ്റത്. ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച വി അബ്ദുറഹാമാൻ ന്യൂനപക്ഷ ക്ഷേമം, പ്രവാസകാര്യം സ്പോർട്സ് എന്നീ വകുപ്പുകളുടെ മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു.

നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ  സിപിഐയുടെ ജി ആർ അനിൽ സത്യവാചകം സ്ഥാനമേറ്റു. ആദ്യമായി നിയമസഭ അംഗവും മന്ത്രിയുമാകുന്ന  ജി  ആർ അനിൽ  ഭക്ഷ്യ സിവിൽ സപ്ലൈസ്  വകുപ്പിന്റെ മന്ത്രിയായിട്ടാണ്  സ്ഥാനമേറ്റത്.

ആദ്യമായിട്ടാണ് നിയമസഭ ആംഗമാകുന്ന കെ എൻ ബാലഗോപാൽ തോമസ് ഐസക്കിന്റെ പിൻഗാമിയായി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊട്ടാരക്കരയിൽ നിന്നാണ് കെഎൻ ബാലഗോപാൽ നിയമസഭയിലേക്കെത്തിയത്. ആദ്യമായി ആണ് നിയമസഭാ അംഗം ആകുന്നത്. 

അതിനോടൊപ്പം തന്നെ രണ്ടാം പിണറായി വിജയൻ സർക്കാരിൽ വനിതാ സാന്നിധ്യങ്ങളിൽ ഒരാളായ ആർ ബിന്ദു മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായ എ വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. നിയമസഭയിലേക്ക് ആദ്യമെത്തുന്ന ബിന്ദു ഉന്നത വിദ്യഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്.

ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനും  മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ പി എ മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റു. ജി സുധാകരൻ കൈകര്യം ചെയ്തിരുന്ന പൊതുമരാമത്തും കൂടാതെ ടൂറിസവുമാണ് റിയാസ് കൈകാര്യം ചെയ്യുന്നത്.

സിപിഐയുടെ പി പ്രസാദ് കൃഷി വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. പരിസ്ഥിതി പ്രവർത്തകനായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഇദ്ദേഹം. മുൻ സ്പിീക്കറും  പിണറായി വിജയൻ മന്ത്രിസഭയിൽ  ഏറ്റവും കൂടുതൽ പ്രവർത്തി പരിചയമുള്ള ആളുമായ കെ രാധകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ദേവസ്വം, പിന്നോക്ക വിഭാഗം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.

പി രാജീവ് പിണറായി മന്ത്രിസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എറണാകുളത്ത് നിന്നുള്ള ഏക മന്ത്രിയാണ് രാജീവ്. ആദ്യമായി നിയമസഭാ അംഗമായ പി രാജീവ് കളമശ്ശേരിയിൽ നിന്നാണ് ജയിച്ചത്. സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇത് രണ്ടാം തവണയാണ് സജി ചെറിയാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഫിഷറീസ് സാംസ്കാരികം സിനിമ എന്ന വകുപ്പകളാണ് കൈകാര്യം ചെയ്യുന്നത്.

നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച വി ശിവൻക്കുട്ടി വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇത് മൂന്നാം തവണയാണ് അദ്ദേഹം നിയമസഭ അംഗമാകുന്നത്. വി എൻ വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാമേറ്റു. ഏറ്റുമാനൂരിൽ നിന്നാണ്  വാസവൻ നിയമസഭയിലേക്കെത്തിയത്.

കെ കെ ശൈലജയുടെ പിൻഗാമിയായി ആരോഗ്യ  മന്ത്രിയായി വീണ ജോർജ് സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റു. ഇത് രണ്ടാം തവണയാണ് വീണ നിയമസഭയിലേക്കെത്തുന്നത്. ദൈവനാമത്തിലാണ് വീണ ജോർജ് സത്യപ്രതിജ്ഞ ചെയ്തത്.

ഉടൻ തന്നെ  ആദ്യ മന്ത്രിസഭാ കൂടും. തുടർന്നാണ് മുഖ്യമന്ത്രി ഓരോതർക്കും വകുപ്പുകൾ വിഭജിച്ച് നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News