തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്പെടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇടിയോടുകൂടിയ മഴ സംസ്ഥാനത്ത് വരും ദിവസങ്ങളിലും തുടരുമെന്നും റിപ്പോർട്ടുണ്ട്. മധ്യ-തെക്കൻ കേരളത്തിൽ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ കർണാടക , ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.
ഇന്നലെ പെയ്ത കനത്ത മഴയിൽ ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകരുകയും തുടർന്ന് ഗതാഗതം തടസപ്പെടുകയുമുണ്ടായി. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്.
Also Read: മേട രാശിക്കാർ ലക്ഷ്യങ്ങൾ കൈവരിക്കും, കന്നി രാശിക്കാർക്ക് ആശങ്ക നിറഞ്ഞ ദിനം, അറിയാം ഇന്നത്തെ രാശിഫലം!
കനത്ത മഴയിൽ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലും വ്യാപക നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളലശ്ശേരിയിൽ ചെമ്പകശ്ശേരി വിലാസിനിയുടെ വീടിനു മുകളിൽ പനയും മരങ്ങളും വീണ് വീട് പൂർണമായും തകരുകയും അപകടത്തിൽ വിലാസിനിക്ക് തലക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചാത്തമംഗലത്തെ മിക്ക റോഡുകളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി തെങ്ങുകളും മറ്റു മരങ്ങളും വാഴ കൃഷിയും നശിച്ചതായും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.