തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ കനത്ത മഴ തുടരുകയാണ്. എന്നാൽ മൂന്ന് ജില്ലകളിലെ യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ട്. നിലവിൽ 8 ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. മുമ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ യെല്ലോ അലേർട്ടാണ് പിൻവലിച്ചിട്ടുള്ളത്. എന്നാൽ വയനാട് ജില്ലയിൽ പുതുതായി യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് മെയ് 21 ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കർണാടകത്തിന് മുകളിൽ ചക്രവാതച്ചുഴി നിലകൊണ്ടിരിക്കുന്നതിനാലാണ് ഈ പ്രദേശങ്ങളിൽ മഴ കൂടുതൽ ശക്തമാകാൻ കാരണമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനവും സംസ്ഥാനത്ത് മഴയുണ്ടാകാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്
നിലവിൽ 8 ജില്ലകളിലാണ് യെല്ലോ അല്ലെർട്ട് തുടരുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് , മെയ് 21 ന് യെൽലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ നാളെയും സംസ്ഥാനത്ത് കണ്ടത് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെയും 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...