Heavy Rain Alert : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, ഇടുക്കി അണക്കെട്ട് തുറക്കാൻ സാധ്യത

ഇന്ന് വൈകിട്ടോട് കൂടിയോ  ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്‍റെ ഷട്ടർ (Cheruthoni Dam Shutter) തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.

Written by - Zee Malayalam News Desk | Last Updated : Nov 13, 2021, 06:55 AM IST
  • വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചത്.
  • ഇന്ന് വൈകിട്ടോട് കൂടിയോ ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്‍റെ ഷട്ടർ (Cheruthoni Dam Shutter) തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.
  • ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
  • അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജലനിരപ്പ് ക്രമേണ ഉയരുകയാണ്.
Heavy Rain Alert : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു, ഇടുക്കി അണക്കെട്ട് തുറക്കാൻ സാധ്യത

THiruvananthapuram : സംസ്ഥാനത്ത് മഴ (Heavy Rain) വീണ്ടും ശക്തമാകുന്നു.  ഇതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് (Idukki Dam)വീണ്ടും തുറക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ കലക്‌ടർ (District Collector) അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് ആറ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചത്.

ഇന്ന് വൈകിട്ടോട് കൂടിയോ  ഞായറാഴ്ച രാവിലെയോ ചെറുതോണി ഡാമിന്‍റെ ഷട്ടർ (Cheruthoni Dam Shutter) തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു. 

ALSO READ: Idukki Dam | മഴ കനക്കുന്നു, ഇടുക്കി അണക്കെട്ട് തുറന്നേക്കും, ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

നിലവിൽ 2398.38 അടിയാണ് ഡാമിലെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും നേരത്തേ ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

ALSO READ: Idukki Dam | ജലനിരപ്പ് ഉയരുന്നു; ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശവുമായി ജില്ലാ കലക്ടർ

അതേസമയം ശക്തമായ മഴയെ (Heavy rain) തുടർന്ന് തിരുവനന്തപുരം നെയ്യാറ്റിൻകര ആനാവൂരിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വൻ കൃഷിനാശമുണ്ടായി (crop destruction). പ്രദേശത്ത് നിന്ന് അൻപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ALSO READ:  Heavy Rain Alert : സംസ്ഥാനത്ത് നവംബര്‍ 17 വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത

ആനാവൂർ ഹയർസെക്കണ്ടറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. പ്രദേശത്ത് പോലീസിന്റെയും ഫയർഫോഴ്സിന്റെയും സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്.കനത്ത മഴയിൽ അമ്പൂരി ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. നെയ്യാറിലെ ജലനിരപ്പ് ഉയരുന്നുണ്ട്. പ്രദേശത്തുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ മാറിത്താമസിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News