Thrissur News: പിറന്നാൾ ആഘോഷം മുടക്കി; പൊലീസിന് ഗുണ്ടാ നേതാവിൻ്റെ ഭീഷണി

ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളയുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 8, 2024, 08:16 PM IST
  • തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മിഷണർ ഓഫിസും ബോംബ് വെച്ച് തകർക്കുമെന്ന് കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനാണ് ഫോൺവഴി ഭീഷണി മുഴക്കിയത്.
  • തൃശൂർ വെസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ചായിരുന്നു സാജന്റെ ഭീഷണി.
  • ഇന്നലെ തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡല്‍ പിറന്നാൾ ആഘോഷം നടത്താനുള്ള ഗുണ്ടാ നേതാവിന്റെ ശ്രമം പൊലീസ് തകർത്തത്തിന് പിന്നാലെയാണ് ഭീഷണി.
Thrissur News: പിറന്നാൾ ആഘോഷം മുടക്കി; പൊലീസിന് ഗുണ്ടാ നേതാവിൻ്റെ ഭീഷണി

തൃശൂർ: പിറന്നാൾ ആഘോഷം മുടക്കിയതിന് പൊലീസുകാരെ ഭീഷണിപ്പെടുത്തി ​ഗുണ്ടാ നേതാവ്. തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മിഷണർ ഓഫിസും ബോംബ് വെച്ച് തകർക്കുമെന്ന് കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനാണ് ഫോൺവഴി ഭീഷണി മുഴക്കിയത്. തൃശൂർ വെസ്റ്റ് സ്റ്റേഷനിലേക്ക് വിളിച്ചായിരുന്നു സാജന്റെ ഭീഷണി. ഇന്നലെ തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡല്‍ പിറന്നാൾ ആഘോഷം നടത്താനുള്ള ഗുണ്ടാ നേതാവിന്റെ ശ്രമം പൊലീസ് തകർത്തത്തിന് പിന്നാലെയാണ് ഭീഷണി. കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ്’ സാജന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32ഓളം പേരാണ് തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്. ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. 

ആവേശം സിനിമാ മോഡലിൽ രംഗണ്ണനായെത്തി കേക്ക് മുറിക്കാനായിരുന്നു സാജന്റെ പദ്ധതി. എന്നാൽ സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് തെക്കേ ഗോപുരനടയിൽ പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി. ഇതറിഞ്ഞ തീക്കാറ്റ് സാജൻ സ്ഥലത്തേക്ക് എത്താതെ രക്ഷപ്പെടുകയും ചെയ്തു. 

Also Read: Maharaja Ott: വിജയ് സേതുപതിയുടെ 'മഹാരാജ' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

 

പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത 17 പേരെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുക്കുകയും ചെയ്തു. അടുത്തിടെ ജയിൽമോചിതനായ തീക്കാറ്റ് സാജൻ ജയിലിലുള്ളിലും സ്ഥിരം അക്രമകാരിയായിരുന്നു. കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തുമായി ജയിലിൽ സംഘർഷം പതിവായിരുന്നു. തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി തീക്കാറ്റ് സാജനെതിരെ 17 ലധികം കേസുകൾ ഉണ്ട്. തുടർന്നായിരുന്നു രണ്ട് വർഷം മുൻപ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News