നഗരസഭാ അധ്യക്ഷന്മാർക്കും പേഴ്സണൽ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാമെന്ന് ഉത്തരവിറക്കി സർക്കാർ

കരാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എൽഡി ക്ലർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 02:56 PM IST
  • ജോലിഭാരം കൂടുതലായതിനാലാണ് പേഴ്സണൽ സ്റ്റാഫിനെ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുൻസിപ്പൽ ചേംബർ ചെയർമാൻ എം കൃഷ്ണദാസിന്റെ വിശദീകരണം
  • മുൻസിപ്പാലിറ്റികളിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം ഉള്ളതിനാലാണ് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്
  • നിമയനം പൂർണ്ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു
നഗരസഭാ അധ്യക്ഷന്മാർക്കും പേഴ്സണൽ സ്റ്റാഫ്; ഇഷ്ടമുള്ളവരെ നിയമിക്കാമെന്ന് ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: നഗരസഭാ അധ്യക്ഷൻമാർക്ക് ഇഷ്ടമുള്ളവരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കാൻ അനുമതി നൽകി സർക്കാർ. കരാർ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം. നേരത്തെ എൽഡി ക്ലർക്ക് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരുന്നത്.

ജോലിഭാരം കൂടുതലായതിനാലാണ് പേഴ്സണൽ സ്റ്റാഫിനെ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് കേരള മുൻസിപ്പൽ ചേംബർ ചെയർമാൻ എം കൃഷ്ണദാസിന്റെ വിശദീകരണം. മുൻസിപ്പാലിറ്റികളിൽ ഉദ്യോഗസ്ഥരുടെ ക്ഷാമം ഉള്ളതിനാലാണ് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നത്. നിമയനം പൂർണ്ണമായും നിയമപരമായിരിക്കുമെന്നും എം കൃഷ്ണദാസ് പറഞ്ഞു.

നഗരസഭ തനത് ഫണ്ടിൽ നിന്നാണ് ഇവർക്ക് ശമ്പളം നൽകുക. ദിവസ വേതന അടിസ്ഥാനത്തിലായിരിക്കും ശമ്പളം. സർക്കാർ ശമ്പളത്തിന് പുറമെ പെൻഷൻ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. ഫെബ്രുവരി 18 നാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയത്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമാർക്ക് പെൻഷൻ നൽകുന്ന വിഷയത്തിൽ സർക്കാരും ​ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് സർക്കാരിന്റെ പുതിയ നീക്കം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News