Gold Rate: സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണ വില  ഇപ്പോൾ നിൽക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 19, 2021, 01:44 PM IST
  • ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണ വില ഇപ്പോൾ നിൽക്കുന്നത്.
  • നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4,545 രൂപയാണ്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,360 രൂപയുമാണ്.
  • തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു.
  • ഇതേസമയം രാജ്യത്ത് പ്രധാന നഗരങ്ങളിൽ സ്വർണ്ണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി.
Gold Rate: സംസ്ഥാനത്ത് സ്വർണ്ണവില മാറ്റമില്ലാതെ ഉയർന്ന നിരക്കിൽ തന്നെ തുടരുന്നു

Kochi: സംസ്ഥാനത്ത് സ്വർണ്ണവില (Gold Rate) മാറ്റമില്ലാതെ തുടരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ്ണ വില  ഇപ്പോൾ നിൽക്കുന്നത്. നിലവിൽ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 4,545 രൂപയാണ്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 36,360 രൂപയുമാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ്ണ വില മാറ്റമില്ലാതെ തുടരുന്നു.

ഇതേസമയം രാജ്യത്ത് (India) പ്രധാന നഗരങ്ങളിൽ സ്വർണ്ണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഹൈദരാബാദിൽ 22 കാരറ്റ് 10 ഗ്രാം സ്വർണ്ണത്തിന്റെ വില 45,450 രൂപയാണ്. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 ഗ്രാമിന് 49,590 രൂപയാണ്.

ALSO READ: CBSE 10th Result 2021: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടി, പത്താം ക്ലാസ് ഫലം വൈകും

അതെ സമയം ബാംഗ്ളൂരിൽ സ്വർണത്തിന് ഏകദേശം 330 രൂപ വർധിച്ചു.ബാംഗ്ലൂരിൽ 22 കാരറ്റ് 10 ഗ്രാം സ്വർണ്ണത്തിന്റെ വില 45,450. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 49590 രൂപയാണ്. സ്വർണ്ണവിലയിൽ ഓരോ സംസ്ഥാനത്തിന് വ്യത്യസ്തമായ വിലയാണ് രേഖപ്പെടുത്തുന്നത്. നികുതിയുടെ വ്യത്യാസത്തിലാണ് വ്യത്യത വില നിരക്ക് രേഖപ്പെടുത്തുന്നത്.

ALSO READ: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ വർദ്ധന വീണ്ടും വൈകും!

മെയ് 1ന് സ്വർണ്ണ വില 35040 രൂപയായിരുന്ന. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ നിലക്കായിരുന്നു 35040 രൂപ. സ്വർണ്ണത്തിന്റെ വില മാറിമറിയുന്ന കാഴ്ചയാണ് ഈ മാസവും സ്വർണ്ണ വിലയിൽ കണ്ട് കൊണ്ടിരിക്കുന്നത്. ഈ മാസം മാത്രം സ്വർണ്ണവിലയിൽ 1320 രൂപയാണ് വർദ്ധനവ് ഉണ്ടായത്. നിക്ഷേപത്തിനായി സ്വർണ്ണം പവൻഗൺ നിരവധി പേർക്ക് വൻ പ്രതീക്ഷയാണ് ഈ മാസത്തെ സ്വർണ്ണവില നൽകിയിരിക്കുന്നത് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News