Gold stolen: തൃശ്ശൂരിൽ വൻ സ്വർണകവർച്ച; അക്രമികൾ കവർന്നത് രണ്ടര കിലോ സ്വർണം

കോയമ്പത്തൂരിൽ നിന്ന് പണികഴിപ്പിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് കവർച്ചാസംഘം കവർന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 01:00 PM IST
  • കോയമ്പത്തൂരിൽ നിന്ന് പണികഴിപ്പിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് കവർച്ചാസംഘം കവർന്നത്
  • ബുധനാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം
Gold stolen: തൃശ്ശൂരിൽ വൻ സ്വർണകവർച്ച; അക്രമികൾ കവർന്നത് രണ്ടര കിലോ സ്വർണം

തൃശ്ശൂരിൽ സ്വർണവ്യാപാരിയെ ആക്രമിച്ച് വൻ സ്വർണ കവർച്ച. ദേ​ശീയ പാത കുതിരാനു സമീപത്ത് വച്ച് സ്വർണ വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു.

തൃശ്ശൂർ കിഴക്കേകോട്ട സ്വദേശി അരുൺ സണ്ണിയും സുഹൃത്ത് പോട്ട സ്വദേശി റോജി തോമസുമാണ് കവർച്ചയ്ക്ക് ഇരയായത്. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കി. സ്വകാര്യ ബസിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നിർണായകായി.

Read Also: ചോരപ്പുഴ ഒഴുകുമോ? ലെബനനിലേക്ക് കരയുദ്ധത്തിന് ഇസ്രായേല്‍, സൂചനനല്‍കി സൈനിക മേധാവി

 

ബുധനാഴ്ച രാവിലെ 11.15ഓടെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് പണികഴിപ്പിച്ച് തൃശ്ശൂരിലേക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് കവർച്ചാസംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായിരുന്നു സംഘം എത്തിയത്. പ്രതികൾ മുഖം മറച്ചിരുന്നു. 

 

സ്വർണ വ്യാപാരിയും സുഹൃത്തും സഞ്ചരിച്ച കാറിനെ തടഞ്ഞു നിർത്തിയ സംഘം ഇരുവരെയും കത്തിയും കൈക്കോടാലിയും കാട്ടി ഭീക്ഷണിപ്പെടുത്തുകയും ചുറ്റികകൊണ്ട് ആക്രമിക്കുകയും ചെയ്തു.

തുടർന്ന് കാറിൽ നിന്ന് ഇരുവരെയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തികൊണ്ട് പോയി. ശേഷം കവർച്ചാ സംഘം എത്തിയ കാറുകളിൽ ഇരുവരെയും കയറ്റികൊണ്ട് പോവുകയും പൂത്തൂരിൽവെച്ച് അരുണിനെയും പലിയേക്കരയിൽ വെച്ച് റോജിയെയും ഇറക്കി വിടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News