തിരുവനന്തപുരം: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്യൂറേറ്റഡ് സയന്‍സ് ഫെസ്റ്റിവലായ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ആരംഭിക്കുകയാണ്. സയന്‍സിന്റെ മഹാമേള കാണാന്‍ മഹാരാഷ്ട്രയിലെ കുട്ടി കൂട്ടുകാര്‍ തയാറെടുക്കുകയാണ്. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ജില്ലാ പരിഷദ് ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളില്‍ നിന്നുള്ള സംഘമാണ് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമാകാന്‍ തിരുവനന്തപുരത്തെത്തുന്നത്.
50 വിദ്യാര്‍ഥികളും 13 അധ്യാപക അനധ്യാപക ജീവനക്കാരും അടങ്ങുന്ന സംഘം ഫെസ്റ്റിവല്‍ കാണാനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. ജനുവരി 17നാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ശാസ്ത്ര കുതുകികളായ കുട്ടികളെത്തുന്നത്. ഫെസ്റ്റിവലിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതു മുതല്‍ സ്‌കൂളുകളില്‍ നിന്നു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിനകത്തെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘങ്ങള്‍ ഇതിനോടകം ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.
ALSO READ: പമ്പയിൽ വീണ്ടും കെഎസ്ആർടിസി ബസിന് തീപിടിച്ചു
ഫ്രഷ്അപ്പിനുള്ള സൗകര്യവും ഭക്ഷണവും ഫെസ്റ്റിവല്‍ ടിക്കറ്റും അടക്കമുള്ള പാക്കേജിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. എത്തുന്ന മുഴുവന്‍ സന്ദര്‍ശകര്‍ക്കും തിരക്കില്ലാതെ സൗകര്യപ്രദമായി ഫെസ്റ്റിവെല്‍ ആസ്വദിക്കാനും മനസിലാക്കാനും വേണ്ടി ഓരോ ദിവസവും ഫെസ്റ്റിവലിലേക്ക് പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ എണ്ണം 30000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.