Fox Attack: വിരൽ കടിച്ചെടുത്തു, കുറുക്കൻറെ ആക്രമണത്തിൽ നടുങ്ങി ചക്കാമ്പുഴ

ഇന്ന്  രാവിലെയായിരുന്നു അക്രമണം ഉണ്ടായത് എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസിനെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : May 25, 2023, 03:51 PM IST
  • ഇന്ന് രാവിലെയായിരുന്നു അക്രമണം ഉണ്ടായത്
  • മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്
  • വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു
Fox Attack: വിരൽ കടിച്ചെടുത്തു, കുറുക്കൻറെ ആക്രമണത്തിൽ നടുങ്ങി ചക്കാമ്പുഴ

പാല: ചക്കാമ്പുഴയിലും പരിസ പ്രദേശങ്ങളിലുമായി കുറുക്കന്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ് , തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ അക്രമിച്ചത്. ഇതിൽ നടുവിലാം മാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്. ഇദേഹത്തിന്റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു.

ഇന്ന്  രാവിലെയായിരുന്നു അക്രമണം ഉണ്ടായത് എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസിനെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിന്നു .പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കുറുക്കൻറെ ശല്യം നേരത്തെയും ഉണ്ടായിരുന്നതാണോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അപ്രതീക്ഷിതമായ ആക്രമത്തിൽ പ്രദേശവാസികളും നടുങ്ങിയിരിക്കുകയാണ്.

ബിരിയാണി കടം നൽകിയില്ല; മൂന്നംഗ സംഘം ജീവനക്കാരനെ അടിച്ചു, ക്യാമറ തകർത്തു

തൃശ്ശൂർ: ബിരിയാണി കടം നൽകാത്തതിന്റെ പേരിൽ തൃപ്രയാറിൽ മൂന്നംഗ സംഘം റസ്റ്റോറന്റ് ആക്രമിച്ചു. ആക്രമണത്തിൽ റസ്റ്റോറന്റിലെ  ജീവനക്കാരന് ഗുരുതര പരിക്ക്. തൃപ്രയാർ സെന്ററിൽ  ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്റിന് നേരെയാണ് ആക്രമണം നടന്നത്.കഴിഞ്ഞദിവസം രാത്രി പത്തേകാലോടെയാണ് സംഭവം. ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നാട്ടിക മേഖല സെക്രട്ടറി കൂടിയായ തൃപ്രയാർ എരണേഴുത്ത് വീട്ടിൽ അക്ഷയ് യുടെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറന്റ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News