Crime: ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; അയൽവാസി പിടിയിൽ

Four member in one family were attacked: തലയ്ക്ക് വെട്ടേറ്റ് ചികിത്സയിലുള്ള സാലിയുടെ പരിക്ക് ​ഗുരുതരമാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 1, 2023, 06:01 PM IST
  • സംഭവത്തിൽ അയൽവാസിയായ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
  • വെട്ടേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • എറണാകുളം കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിലാണ് സംഭവം.
Crime: ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; അയൽവാസി പിടിയിൽ

കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു. അയൽവാസിയായ യുവാവാണ് നാല് പേരെ വെട്ടി പരിക്കേൽപ്പിച്ചത്. കോലഞ്ചേരിയ്ക്ക് സമീപം കടയിരുപ്പിലാണ് സംഭവം. 

എഴുപ്രം മേപ്രത്ത് വീട്ടിൽ പീറ്റർ, ഭാര്യ സാലി, മകൾ റോഷ്നി, മരുമകൻ ബേസിൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ അയൽവാസിയായ  അനൂപിനെ പുത്തൻകുരിശ് പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ തലയ്ക്ക് വെട്ടേറ്റ സാലിയുടെ പരിക്ക് ​ഗുരുതരമാണ്. 

ALSO READ: ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് വീട് പൂർണ്ണമായി തകർന്നു

അശ്രദ്ധമായി ഓടിച്ച കാർ മഹീന്ദ്ര വാനിൽ ഇടിച്ചു അപകടം

കാട്ടാക്കട: അശ്രദ്ധമായി ഓടിച്ച കാർ മഹീന്ദ്ര വാനിൽ ഇടിച്ചു അപകടം. പൂവച്ചൽ യുപി സ്കൂളിന് മുന്നിൽലാണ് സംഭവമുണ്ടായത്. മഹീന്ദ്ര വാനിൽ യാത്ര ചെയ്ത വീട്ടമ്മക്ക് തലയ്ക്ക് പരിക്കേറ്റു. ആലമുക്ക് സ്വദേശിനി നാദിറയ്ക്കാണ് നിസാരമായി പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയി.

കാട്ടാക്കട ഭാഗത്ത് നിന്നും KL 29 T7888 അൾട്ടോ കാർ നിയന്ത്രണം തെറ്റി റോഡിൻ്റെ എതിർദിശയിലേക്ക് പാഞ്ഞ്  KL 32 G 1103 വാനിൽ ഇടിക്കുകയായിന്നു. എന്നാൽ കാർ ഡ്രൈവർ ഫോണിൽ സംസാരിച്ചു കൊണ്ടാണ് കാർ ഓടിച്ചിരുന്നത് എന്ന് മറ്റ് വാഹന യാത്രികർ പറയുന്നു. അതേസമയം വാനിലെത്തിയവരെ ആശുപത്രിയിൽ എത്തിക്കാൻ കാർ ഡ്രൈവറോട് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നാട്ടുകാരോട് കയർത്ത് സംസാരിച്ചു. ഇവരുടെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിൽ കൊണ്ടു പോയത്.

ശനിയാഴ്ച വൈകുന്നേരം 4.15 ഓടെയാണ് അപകടമുണ്ടായത്. ഈ സമയം സ്കൂൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. കൂടാതെ സ്കൂളിൻ്റെ പരിസരത്ത് വിവിധ ഇടങ്ങളിൽ എത്തുന്ന നിരവധി ആൾക്കാർ ഇരുഭാഗത്തും അനധികൃതമായി വാഹനം പാർക്ക് ചെയ്തിരുന്നു. ആ വാഹങ്ങൾക്കും ഒന്നും സംഭവിച്ചില്ല. തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്ത് എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News