Christy Fernandez Passed Away: ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ഇടത് സ്ഥാനാർത്ഥിയുമായ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

Christy Fernandez passed away: ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  രണ്ടാഴ്ചയോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 08:50 AM IST
  • ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു
  • മുൻ രാഷ്‌ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി കൂടിയായിരുന്നു
Christy Fernandez Passed Away: ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ഇടത് സ്ഥാനാർത്ഥിയുമായ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു

എറണാകുളം: റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെർണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു.  മുൻ രാഷ്‌ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറി കൂടിയായിരുന്നു ക്രിസ്റ്റി ഫെർണാണ്ടസ്. 

Also Read: അച്ചൻകോവിൽ വനത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പുറത്തെത്തിച്ചു

ഇന്ന് രാവിലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  രണ്ടാഴ്ചയോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.  2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ കെവി തോമസിനെതിരെ ഇടത് സ്ഥാനാ‍ർത്ഥിയായി മത്സരിച്ചിരുന്നു. പ്രതിഭാ പാട്ടീൽ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത് മുതൽ അവരുടെ സെക്രട്ടറിയായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെ‍ര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News