ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് എ.കെ.ആന്റണി പടിയിറങ്ങുന്നു ; മൂന്ന് പതിറ്റാണ്ടിൻറെ രാഷ്ട്രീയ ചരിത്രവും പേറി

മൂന്ന് പതിറ്റാണ്ട് നീണ്ട ദേശീയ രാഷ്ട്രീയത്തിലെ ഓർമകളുമായാണ് വിട പറയുന്നതെങ്കിലും അതിലുമേറെ പ്രവർത്തനത്തിലുണ്ടെന്ന് തെളിയിച്ച നേതാവായിരുന്നു ആൻറണി

Written by - എസ് രഞ്ജിത് | Edited by - M Arun | Last Updated : Apr 28, 2022, 08:50 AM IST
  • പദവികളൊന്നും സഥിരമല്ലെന്നും അച്ചടക്ക സമിതിയിലേക്കൊക്കെ പുതിയ മുഖങ്ങൾ വരുമെന്നും എ.കെ.ആൻണി പറഞ്ഞു
  • ഇനിയുള്ള കാലം തിരുവനന്തപുരത്ത് വഴുതക്കാട്ടെ വീട്ടിൽ വിശ്രമ ജീവിതം
  • രാജ്യസഭാംഗമെന്ന നിലയിൽ അഞ്ച് ടേം പൂർത്തിയാക്കിയതിന് പിന്നാലെയാണ് വിട വാങ്ങൽ
ഇന്ദ്രപ്രസ്ഥത്തിൽ നിന്ന് എ.കെ.ആന്റണി പടിയിറങ്ങുന്നു ; മൂന്ന് പതിറ്റാണ്ടിൻറെ രാഷ്ട്രീയ ചരിത്രവും പേറി

തിരുവനന്തപുരം: ഡൽഹി ജന്ദർമന്ദർ റോഡിലെ രണ്ടാം നമ്പർ വസതിയിൽ നിറഞ്ഞ പുഞ്ചിരിയുമായി അതിഥികളെ സ്വാഗതം ചെയ്യുന്ന എകെ ആൻറണി എന്ന നേതാവിനെയാണ് എല്ലാവർക്കും അറിയുന്നത്. ഡൽഹിയിൽ ആൻറണി ഉണ്ട് എന്നത് കോൺഗ്രസ്സിൻറെ അല്ലെങ്കിൽ യുഡിഎഫിൻറെ ഡിഫാൾട്ട് പൊളിറ്റിക്കൽ ഓപ്ഷന്‍ ആയിരുന്ന കാലത്തിനാണ് വിരാമമാകുന്നത്.

മൂന്ന് പതിറ്റാണ്ട് നീണ്ട ദേശീയ രാഷ്ട്രീയത്തിലെ ഓർമകളുമായാണ് വിട പറയുന്നതെങ്കിലും അതിലുമേറെ പ്രവർത്തനത്തിലുണ്ടെന്ന് തെളിയിച്ച നേതാവായിരുന്നു ആൻറണി. ഏത് സമയവും രാഷ്ട്രീയ നേതാകളുടെ തിരക്ക് കൊണ്ട് സജീവമായിരുന്ന ഡൽഹിയിലെ അദ്ദേഹത്തിൻറെ വസതി നിരവധി രാഷ്ട്രീയ ചർച്ചകൾക്കും വേദിയായിട്ടുണ്ട്. കർമ്മ മണ്ഡലമായിരുന്ന ഡൽഹിയോട് എന്നും ആത്മബന്ധമാണ് ആന്റണിക്ക്.

ALSO READ: കെ-റെയിലിൽ പ്രശ്നത്തിൽ നടക്കുന്നത് ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; ബൂട്ടിട്ട് ചവിട്ടിയവരെ ഉമ്മ വച്ച ചരിത്രമില്ല-കാനം രാജേന്ദ്രൻ

1984ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയയതുമുതൽ തുടങ്ങിയതാണ് അറയ്ക്കപ്പറമ്പിൽ കുര്യൻ ആൻറണി എന്ന എ.കെ.ആൻറണിക്ക് ഡൽഹിയുമായുള്ള ബന്ധം.മുഖ്യമന്ത്രിയായതിനെ തുർന്ന് 1995ൽ കേരളത്തിലേക്ക് മടങ്ങിയെങ്കിലും 2005 ൽ രാജ്യസഭാംഗമായി അദ്ദേഹം വീണ്ടും രാജ്യ തലസ്ഥാനത്ത് എത്തി.കോൺഗ്രസ് ഹൈക്കമാന്റിൽ നിർണായക റോൾ ഉള്ള രാഷ്ടീയ നേതാവ് കൂടിയാണ് എ.ക.ആന്റണി. കേരളവുമായി ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ തീരുമാനങ്ങളിലും ആൻണിയുടെ കൊയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.

ak antony

കേരളത്തിൽ നിന്ന് ഡൽഹിയിൽ എത്തുന്ന ഒരു രാഷ്ട്രീയ നേതാവും ആൻണിയെ സന്ദർശിക്കാതെ മടങ്ങാറില്ല.ഭരണാധികാരി എന്ന നിലയിലും ദേശീയ തലത്തിൽ ആന്റണി തിളങ്ങി.പ്രതിരോധ മന്ത്രിയെന്ന നിലയിൽ രാജ്യത്തിന് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.രാജ്യസഭാംഗമെന്ന നിലയിൽ അഞ്ച് ടേം പൂർത്തിയാക്കിയതിന് പിന്നാലെയാണ് സജീവ രഷ്ട്രീയത്തിൽ നിന്ന് കോൺഗ്രസിന്റെ കാരണവർ പടിയിറങ്ങുന്നത്.

ഇനിയുള്ള കാലം തിരുവനന്തപുരത്ത് വഴുതക്കാത്തെ വീട്ടിൽ വിശ്രമ ജീവിതം. ഇതിൻറെ മുന്നോടിയായി എല്ലാത്തിൽ നിന്നും മാറി നിൽക്കുന്നു. കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്നടക്കം ഒഴിവാകാനാണ് തീരുമാനം.മെയ് മാസത്തിൽ രാജസ്ഥാനിൽ നടക്കുന്ന ചിന്തൻ ശിബിരത്തിലും അദ്ദേഹം പങ്കെടുക്കില്ല.സോണിയാ ഗാന്ധി ഉൾപ്പെടെയുളളവരോട് ആലോചിച്ചാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട വാങ്ങാനുള്ള തീരുമാനം ആന്റണി കൈക്കൊണ്ടത്.

akantony1

എ.ഐ.സി. സി പദവികളൊന്നും സഥിരമല്ലെന്നും അച്ചടക്ക സമിതിയിലേക്കൊക്കെ പുതിയ മുഖങ്ങൾ വരുമെന്നും എ.കെ.ആൻണി പറഞ്ഞു.രണ്ട് തവണ കോവിഡ് ബാധിച്ചതിന്റെ ആരോഗ്യ പ്രശ്നങ്ങൾ ആന്റണിയെ അലട്ടുന്നുണ്ട്. എ.കെ.ആന്റണിയെ സംബന്ധിച്ച് കോൺഗ്രസ് ജീവവായുവാണ്.അതു കൊണ്ട് തന്നെ പാർട്ടിയില്ലാതെ അദ്ദേഹത്തിന് ജീവിതമില്ല.തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് എ.കെ.ആന്റണിക്കായി ഒരു മുറി ഇപ്പോഴുമുണ്ട്.സമയം കിട്ടുമ്പോഴൊക്കെ അവിടെ എത്തി പാർട്ടി പ്രവർത്തകരെയും നേതാക്കളെയുമൊക്കെ കാണണമെന്നാണ് ആന്റണിയുടെ ആഗ്രഹം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News