സൈന്യത്തിൽ ചേരാൻ വിലക്ക്? ദാറുൽ ഹുദക്കെതിരായ ആരോപണത്തിൽ വിശദീകരണം

അസ്കർ അലിയുടെ പ്രസംഗത്തിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ദാറുൽ ഹുദ യൂണിവേഴ്സ്റ്റി  പത്രക്കുറിപ്പ് പുറത്തിറക്കി

Written by - Zee Malayalam News Desk | Last Updated : May 7, 2022, 07:17 PM IST
  • ദാറുൽ ഹുദയിലെ വിദ്യാർഥികൂടിയായ അസ്കർ അലിയുടെ പ്രസംഗമാണ് വിഷയത്തിൽ വിവാദത്തിന് വഴി തെളിച്ചത്
  • 99 ശതമാനം മുസ്ലിമുകളും ഇസ്ലാമിൻറെ ഇരകളാണെന്നും പ്രസംഗത്തിൽ അസ്കർ അലി
  • കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയെന്ന് ദാറുൽ ഹുദ
സൈന്യത്തിൽ ചേരാൻ വിലക്ക്? ദാറുൽ ഹുദക്കെതിരായ ആരോപണത്തിൽ വിശദീകരണം

മലപ്പുറം: സൈന്യത്തിൽ ചേരാനടക്കം വിലക്കുണ്ടെന്നും ക്രൂര പീഡനങ്ങളുണ്ടെന്നുമുള്ള ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിക്കെതിരായ ആരോപണത്തിൽ വിശദീകരണം. കഴിഞ്ഞ ദിവസമാണ് മത പണ്ഡിതനായ അസ്കർ അലി ദാറുൽ ഹുദക്കെതിരെ  ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ ഇന്ത്യൻ ആർമിയിൽ വർക്ക് ചെയ്യരുത് എന്ന് പഠിപ്പിച്ചിരുന്നു എന്നും തീവ്രവാദികളെ വെടിവെച്ച് കൊല്ലേണ്ടി വരുമെന്നും അവർ യഥാർത്ഥത്തിൽ തീവ്രവാദികളെല്ലെന്ന് അധ്യാപകർ പറഞ്ഞ് പഠിപ്പിച്ചെന്നും അസ്കർ അലി കൊല്ലത്ത് നടന്ന ഒരു പരിപാടിയിലെ പ്രസംഗത്തിൽ പറയുന്നു.

ഏതെങ്കിലും ഒരു സംഘടനയെ നിരോധിക്കുന്നത് മൂലം ഇത് അവസാനിക്കാൻ പോകുന്നില്ല. 99 ശതമാനം മുസ്ലിമുകളും ഇസ്ലാമിൻറെ ഇരകളാണെന്നും പ്രസംഗത്തിൽ അസ്കർ അലി ചൂണ്ടിക്കാട്ടുന്നു.അതേ സമയം അസ്കർ അലിയുടെ പ്രസംഗത്തിന് പിന്നാലെ ആരോപണങ്ങൾ നിഷേധിച്ച് ദാറുൽ ഹുദ യൂണിവേഴ്സ്റ്റി  പത്രക്കുറിപ്പ് പുറത്തിറക്കി. ഇതിനിടയിൽ
വിഷയത്തിൽ വിശദീകരണവുമായി ദാറുൽ ഹുദയിലെ മുൻ വിദ്യാർഥിയും മത പണ്ഡിതനുമായ  ഡോ സുബൈർ ഹുദവി ചേകന്നൂരും എത്തി. ഫേസ്ബുക്കിലാണ് സുബൈർ ഹുദവി തൻറെ നിലപാട് വ്യക്തമാക്കിയത്. അതേസമയം 

ദാറുല്‍ഹുദ യൂണിവേഴ്സിറ്റി ഫേസ്ബുക്കിൽ നൽകിയ വിശദീകരണം

ദാറുല്‍ഹുദായുടെ ഹുദവി ബിരുദം ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ പൂര്‍ത്തീകരിക്കാതെ ബന്ധം വിഛേദിച്ച ഒരാളുടെ ആരോപണങ്ങള്‍ കാണാനിടയായി. പ്രസ്തുത വ്യക്തി ഇന്ത്യന്‍ ആര്‍മിയെയും ദാറുല്‍ഹുദായെയും ബന്ധപ്പെടുത്തിയും മറ്റും നടത്തിയ പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ്. നമ്മുടെ രാജ്യത്തോടും അതിന്റെ മഹത്തായ ചിഹ്നങ്ങളോടും ദേശീയ പ്രാധാന്യമുള്ള ദിവസങ്ങളോടും സൈന്യം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടും മറ്റും വളരെ കൂടുതല്‍ ആദരവും അഭിമാനവും പകര്‍ന്ന് കൊടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ദാറുല്‍ഹുദാ പിന്തുടര്‍ന്ന് വരുന്നത്.
ആയതിനാല്‍, സത്യം മനസ്സിലാക്കി ദാറുല്‍ഹുദാ സംവിധാനത്തിനെതിരെയുള്ള തെറ്റായ പ്രചാരണങ്ങളില്‍ പെട്ട് പോകാതെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വേണ്ടി തീര്‍ത്തും നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തിന് വേണ്ട മുഴുവന്‍ പിന്തുണയും എല്ലാവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് സവിനയം അപേക്ഷിക്കുന്നു

darulhuda

സുബൈർ ഹുദവിയുടെ പോസ്റ്റിലെ പ്രധാന ഭാഗം

തുടക്കം മുതൽ മാനേജരായി ഞങ്ങളെ രൂപപ്പെടുത്തുന്നതിൽ നല്ല പങ്ക് വഹിച്ച ഒരു റിട്ടയേർഡ് ആർമി കമാണ്ടറുടെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് യുദ്ധങ്ങളിലൊക്കെ പങ്കെടുത്തതിൻ്റെ വീര കഥകൾ കേട്ടും, പട്ടാള ചിട്ടയിൽ ക്യാമ്പസ് ക്ലീനിംഗ്, ഫിസിക്കൽ എക്സർസൈസ് എന്നിവ ചെയ്തും ഒക്കെ ആണ് ഞങൾ ദാറുൽ ഹുദയിൽ വളർന്നത്. 
ഇന്ത്യൻ ആർമിയിലെ മൗലവി ( priest, chaplain) പോസ്റ്റിന് അപേക്ഷിച്ച്, qualifying physical fitness ടെസ്റ്റിൽ പരാചയപ്പെട്ട ഒരു പാവമാണ് ഇതെഴുതുന്നത്. ശേഷം എൻ്റെ പല ജൂനിയേഴ്സും അതിന് ശ്രമിച്ചതായി അറിയാം. 

 

ഡൽഹിയിലെ പഠന കാലത്ത് വർഷങ്ങളോളം മൈദാൻഘടിലെ ആർമി ക്യാമ്പിൽ ചെന്ന് മുസ്ലിം രാജ്യങളിൽ UN deployment ന് പോകുന്ന പട്ടാളക്കാർക്ക് അറബി ഭാഷ പഠിപ്പിക്കാനും അവർക്കാവശ്യമായ പല രേഖകളും പരിഭാഷപ്പെടുത്താനും ലഭിച്ച അവസരങ്ങൾ വലിയ ആവേശത്തോടെ ആയിരുന്നു ചെയ്തിരുന്നത്. ഇതെല്ലാം അടിസ്ഥാനപരമായി ദാറുൽ ഹുദാ വഴി ഒരുക്കി തന്നതിനാൽ ആണ്.

ദാറുൽ ഹുദയിലെ വിദ്യാർഥികൂടിയായ അസ്കർ അലിയുടെ പ്രസംഗമാണ് വിഷയത്തിൽ വിവാദത്തിന് വഴി തെളിച്ചത്. ഇതേ തുടർന്ന് സമൂഹത്തിൻറെ പല ഭാഗങ്ങളിൽ നിന്നും അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News