Fire Accident: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം

Fire Accident In Thrissur: പുലർച്ചെയായതുകൊണ്ട് ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയിൽ ചാറ്റൽമഴയും ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഇതു കാരണം സമീപത്തെ കടകളിലേക്ക് തീ വ്യാപിച്ചില്ല എന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Jan 4, 2024, 07:59 AM IST
  • തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം
  • കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും അഗ്നിക്കിരയായത്
  • തീപിടുത്തത്തിൽ 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്
Fire Accident: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം

തൃശൂർ: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും അഗ്നിക്കിരയായത്.  തീപിടുത്തത്തിൽ 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തി തീയണച്ചു.

Also Read: കലാമാമാങ്കത്തിന് ഇന്ന് തിരിതെളിയും; ഒരുക്കങ്ങൾ പൂർത്തിയായി

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലയെങ്കിലും ഷോട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തൃശൂരിൽ നിന്നുള്ള രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീ കെടുത്തിയത്.

Also Read: Jupiter Favorite Zodiac Sign: വ്യാഴ കൃപയാൽ ഈ രാശിക്കാർക്ക് ഇന്ന് ലഭിക്കും ഭാഗ്യനേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

പുലർച്ചെയായതുകൊണ്ട് ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയിൽ ചാറ്റൽമഴയും ഉണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. ഇതു കാരണം സമീപത്തെ കടകളിലേക്ക് തീ വ്യാപിച്ചില്ല എന്നാണ് റിപ്പോർട്ട്.

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News