തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ സ്കൂള്‍ വാര്‍ഷിക പരീക്ഷ (Final Examination) സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനവവുമായി സര്‍ക്കാര്‍... ഒന്ന് മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷയില്ല...!!
കോവിഡ് നിയന്ത്രണങ്ങള്‍ (Covid Protocol) മൂലം സ്കൂളുകൾ അടഞ്ഞുകിടന്നതിനാലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളില്‍ ഇത്തവണ പരീക്ഷ ഒഴിവാക്കുന്നത്. ഈ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൂർണ ക്ലാസ് കയറ്റം നല്‍കാനാണ് നിലവില്‍ ധാരണയായിരിയ്ക്കുന്നത്.
കോവിഡ് (Covid-19) മഹാമാരി മൂലം ഒരു അധ്യയനദിനം പോലും സ്കൂളിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് സമ്പൂർണ ക്ലാസ് കയറ്റം സര്‍ക്കാര്‍ പരിഗണിക്കുന്നത്. പരീക്ഷക്ക് പകരം വിദ്യാര്‍ഥികളെ വിലയിരുത്താനുള്ള മറ്റ് മാർഗങ്ങളും പരിഗണനയിലാണ്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഔദ്യോഗിക തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവർഷ ഹയര്‍സെക്കന്ററി (പ്ലസ് വൺ) പരീക്ഷയും ഈ വർഷം നടക്കില്ല. പകരമായി, അടുത്ത അധ്യയന വർഷ ആരംഭത്തിൽ, സ്കൂൾ തുറക്കുന്ന മുറയ്ക്ക് പ്ലസ് വൺ പരീക്ഷ നടത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ സർക്കാർ ആരായുന്നത്.
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് സമ്പൂർണ ക്ലാസ്കയറ്റം അനുവദിക്കുമ്പോള്‍ ഒമ്പതിൽനിന്ന് പത്തിലേക്ക് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് ക്ലാസ്കയറ്റം നല്‍കുക.
Also read: Kerala COVID Updates: സംസ്ഥാനത്ത് COVID ആശങ്ക ഒഴിയുന്നില്ല, ഇന്ന് 6282 പേർക്ക് രോഗബാധ TPR 10.51%
വരും മാസങ്ങളിലും സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകും എന്ന റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് പരീക്ഷകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ അധ്യയന വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ക്ലാസുകളാണ് നടന്നത്.