Kadinamkulam Death: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ!

Kadinamkulam Death Case: കടബാധ്യതയാണ് ഈ കൂട്ടആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം നടന്നത്.  

Written by - Zee Malayalam News Desk | Last Updated : Jan 6, 2023, 10:04 AM IST
  • ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ
  • കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്
  • കൂട്ടആത്മഹത്യയാണെന്നാണ് റിപ്പോർട്ട്
Kadinamkulam Death: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ!

തിരുവനന്തപുരം: കണിയാപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കിടപ്പുറമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറ്റുമുക്ക് രമേശന്‍, ഭാര്യ സുലജ കുമാരി, മകള്‍ രേഷ്മ എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തീ കൊളുത്തി മരിച്ചനിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Also Read: പ്രശസ്ത കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു 

പോലീസിന്റെ പ്രാഥമിക നിഗമനത്തിൽ കൂട്ടആത്മഹത്യയാണെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് രമേശന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്. ഇവര്‍ക്ക് വലിയ കടബാധ്യതകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവം നടന്നത് ഇന്നലെ രാത്രി 11:30 കഴിഞ്ഞായിരുന്നു. പന്ത്രണ്ടു മണിയോടെ ജനൽ ചില്ലുകളും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയൽവാസികൾ നോക്കിയപ്പോഴാണ് കിടപ്പു മുറിക്കുള്ളിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ടത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.  ശേഷം സമീപവാസികൾ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയുടെ വാതിൽ തുറക്കാതിരിക്കാൻ അലമാരയും മറ്റും ചേർത്തു വച്ചിരിക്കുകയായിരുന്നു. അതിനെ തുടർന്ന് പുറത്തെ ജനലിലൂടെ അകത്തേക്ക്‌ വെള്ളമൊഴിച്ചെങ്കിലും മൂന്നുപേരേയും രക്ഷിക്കാനായില്ല. രമേശന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലും സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങൾ കട്ടിലിലുമായിരുന്നു കിടന്നത്.

Also Read: സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്ന പൗര്‍ണ്ണമി വ്രതം; ദേവിയുടെ അനുഗ്രഹത്തിനായി ഇന്ന് ഇക്കാര്യം ചെയ്യൂ ലഭിക്കും വൻ ധന നേട്ടം

ഇവർ സാമ്പത്തിക ബാധ്യത തീർക്കാൻ വീടും വസ്തുവും വിൽക്കാൻ ശ്രമിച്ചെങ്കിലും വീട് കേസിൽപ്പെട്ടതിനാൽ വിൽക്കാൻ കഴിഞ്ഞില്ല. ലോൺ എടുക്കാനായിട്ടാണ് രമേശൻ വിദേശത്തു നിന്നെത്തിയത്. ഇവരുടെ മകൻ തമിഴ്നാട്ടിൽ ചെണ്ടമേളത്തിന് പോയിരുന്നു.  കഠിനംകുളം പോലീസ് സംഭവം രജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News