Toolkit case: രാജ്യത്തിന്‍റെ ഏകതയ്ക്ക് ക്രിസ്തീയ വിശ്വാസം വെല്ലുവിളി? Disha Ravi കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനി എന്ന വ്യാജപ്രചരണത്തിന് പിന്നില്‍

Toolkit caseല്‍  യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ  (Disha Ravi) അറസ്റ്റിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്.  ദിഷ രവി കേരളത്തില്‍നിന്നുള്ള ക്രിസ്ത്യാനിയാണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്...

Written by - Zee Malayalam News Desk | Last Updated : Feb 17, 2021, 04:22 PM IST
  • ബംഗളൂരു: Toolkit caseല്‍ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ (Disha Ravi) അറസ്റ്റിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്.
  • ദിഷ രവി കേരളത്തില്‍നിന്നുള്ള ക്രിസ്ത്യാനിയാണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്...
Toolkit case: രാജ്യത്തിന്‍റെ ഏകതയ്ക്ക്  ക്രിസ്തീയ വിശ്വാസം വെല്ലുവിളി?  Disha Ravi കേരളത്തില്‍ നിന്നുള്ള ക്രിസ്ത്യാനി എന്ന വ്യാജപ്രചരണത്തിന് പിന്നില്‍

ബംഗളൂരു: Toolkit caseല്‍  യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ  (Disha Ravi) അറസ്റ്റിന് പിന്നാലെ ക്രിസ്ത്യാനികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുകയാണ്.  ദിഷ രവി കേരളത്തില്‍നിന്നുള്ള ക്രിസ്ത്യാനിയാണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്...

കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ക്കെതിരെയാണ്   (Syrian Christians) സമൂഹമാധ്യമങ്ങളില്‍ പ്രചരണം വ്യാപകമായിരിയ്ക്കുന്നത്.  ദിഷ രവി  (Disha Ravi) കേരളത്തില്‍നിന്നുള്ള സിറിയന്‍  ക്രിസ്ത്യാനിയാണെന്നും   ഇവരുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നുമാണ്  സമൂഹമാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്. കൂടാതെ,  ഈ സമുദായത്തില്‍ നിന്നുള്ളവര്‍ എപ്പോഴും ഇന്ത്യയെ ഭിന്നിപ്പിക്കുന്നതില്‍ മുന്നിലാണെന്നും വാദിക്കുന്നവര്‍ ഏറെ.

പല  വേരിഫൈഡ് അക്കൌണ്ടുകളില്‍ നിന്നും ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും അവര്‍ മലയാളി സിറിയന്‍  ക്രിസ്ത്യാനിയാണെന്നുമുള്ള നിലയില്‍ പ്രചാരണം ശക്തമാവുന്നത്. 

ദിഷയുടെ പേരില്‍ സാമുദായിക വൈരം പരത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഉംറാവു അടക്കമുള്ളവരുടെ അക്കൗണ്ടില്‍നിന്നും  ഇത്തരത്തില്‍ വ്യാജ പ്രചാരണം നടക്കുകയാണ്. ദിഷ രവി ക്രിസ്ത്യാനിയാണെന്നും ഈ  വിവരം മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണ് എന്നുമാണ്  ബിജെപി എംഎല്‍എയായ ദിനേഷ് ചൗധരി ട്വീറ്റ് ചെയ്തത്. 

Also read: Toolkit Case: മലയാളി അഭിഭാഷക ഉൾപ്പടെ രണ്ട് പേർക്ക് കൂടി അറസ്റ്റ് വാറണ്ട്, കേസിൽ കൂടുതൽ അന്വേഷണം

അതേസമയം, ട്വീറ്റിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ പ്രശാന്ത് പട്ടേല്‍ ഉംറാവു ട്വീറ്റ് നീക്കം ചെയ്തിരുന്നു.

എന്നാല്‍,  കര്‍ണാടക (karnataka) സ്വദേശിനിയായ ദിഷ രവിയുടെ  മുഴുവന്‍ പേര് ദിഷ അന്നപ്പ രവി എന്നാണ്.  കര്‍ണാടകയിലെ തുംകൂറിലെ ടിപ്ടൂറിലുള്ള ലിംഗായത്ത് വിഭാഗത്തിലെ കുടുബത്തില്‍ നിന്നുള്ളയാളാണ് ദിഷയെന്നാണ്  കുടുംബാഗങ്ങള്‍  മാധ്യമങ്ങളോട് വിശദമാക്കിയിരിക്കുന്നത്.  

Also read: Toolkit case: Nikita Jacob ന് മൂന്നാഴ്ചത്തെ ജാമ്യം, വാട്സാപ്പ് ചാറ്റുകൾ പോലീസ് വീണ്ടും പരിശോധിച്ചേക്കും.

ദിഷയുടെ മുഴുവന്‍ പേരും സമുദായവും കുടുംബാഗങ്ങള്‍  തന്നെ വെളിപ്പെടുത്തിയിട്ടും  കേരളത്തില്‍നിന്നുള്ള സിറിയന്‍  ക്രിസ്ത്യാനിയാണെന്നുള്ള തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുക എന്നതാണോ അതോ, ഇത്തരം വിഷയങ്ങളിലേയ്ക്ക് ക്രൈസ്തവരെക്കൂടി വലിച്ചിഴയ്ക്കുകയാണോ  ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിയ്ക്കുന്നു. കാരണം, രാജ്യത്തിന്‍റെ  താല്‍പര്യങ്ങള്‍ക്കും ഏകതയ്ക്കും  ക്രിസ്തുമതം  വെല്ലുവിളിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടക്കുന്നത്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 
 

Trending News