CM Pinarayi Vijayan: മുഖ്യമന്ത്രിയുടെ മുഖാമുഖം: സമാപന സംവാദം ഞായറാഴ്ച്ച എറണാകുളത്ത്

Face to Face with CM:  കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9 മണിയ്ക്കാണ് പരിപാടി ആരംഭിക്കുക. 

Written by - Zee Malayalam News Desk | Last Updated : Mar 2, 2024, 09:31 PM IST
  • പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും.
  • ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും.
  • മുഖാമുഖം പരിപാടി ഫെബ്രുവരി 18ന് കോഴിക്കോടാണ് ആരംഭിച്ചത്.
CM Pinarayi Vijayan: മുഖ്യമന്ത്രിയുടെ മുഖാമുഖം: സമാപന സംവാദം ഞായറാഴ്ച്ച എറണാകുളത്ത്

തിരുവനന്തപുരം: നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് വിവിധ വേദികളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഞായറാഴ്ച്ച (മാർച്ച് 3ന്) കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മണിയ്ക്കാണ് പരിപാടി ആരംഭിക്കുക. 

റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിശിഷ്ടാതിഥിയാകും. ടി.ജെ വിനോദ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ALSO READ: കുഞ്ഞിന് കേരളം സ്നേഹത്തണലൊരുക്കും; സുരേഷ് ​ഗോപിയ്ക്ക് ​മറുപടിയുമായി എം.വി ​ഗോവിന്ദൻ

മുഖാമുഖത്തിൽ 50 റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നേരിട്ട് സംവദിക്കും. ബാക്കിയുള്ളവർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും എഴുതി നൽകാം. ജി.എസ് പ്രദീപ് മോഡറേറ്ററാകുന്ന പരിപാടിയിൽ രണ്ടായിരത്തിലധികം റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും. മുഖാമുഖത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ രാവിലെ എട്ടു മുതൽ ആരംഭിക്കും. നവകേരളത്തിന്റെ തുടർച്ചയായി നടത്തുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 18ന് കോഴിക്കോടാണ് ആരംഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News