Thiruvananthapuram : PSC മഴക്കെടുതിയെ തുടർന്ന് മാറ്റിവെച്ച ഒക്ടോബർ 23-ാം തിയതിലെ പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ബിരുദതല പ്രഥമിക പരീക്ഷ അടുത്തമാസം നവംബർ 13ന് ശനിയാഴ്ച നടത്തുമെന്നാണ് PSC അറിയിച്ചിരിക്കുന്നത്.
അതേസമയം ഒക്ടോബർ 30ന് നിശ്ചിയിച്ചിരുന്ന പരീക്ഷ മുൻ നിശ്ചിയ പ്രകാരം ആ ദിവസം തന്നെ സംഘടിപ്പിക്കുമെന്ന് PSC വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കുന്നതാണെന്നും അറിയിച്ചു.
ALSO READ : Kerala Rains : PSC പരീക്ഷകളും മാറ്റിവെച്ചു, പുതിക്കിയ തിയതി പിന്നീട്
അതോടൊപ്പം നവംബർ 13ന് നടത്താൻ നിശ്ചിയിച്ചിരുന്ന അസി. ക്ലാർക്ക്/ ജൂനിയർ, അസി/LDC/ ഗോഡൌൺ എന്നീ തസ്തികയിലേക്കുള്ള പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 23ന് നടത്തേണ്ട പരീക്ഷ 13 നവംബറിന് നടത്താൻ തീരുമാനിച്ചതിനെ തുടർന്നാണ് പരീക്ഷകൾ PSC മാറ്റിവെച്ചത്. 13ന് നിശ്ചിയിച്ചിരുന്ന പരീക്ഷയുടെ പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് PSC അറിയിച്ചു.
ALSO READ : Kerala Rains : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് ഒക്ടോബർ 25ലേക്ക് മാറ്റി
കേരളത്തിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിലായുരുന്നു PSC 23-ാം തിയതി നിശ്ചിയിച്ചിരുന്ന പരീക്ഷ മാറ്റിവെച്ചത്. ഒക്ടോബർ 20 മുതൽ മഴ കനക്കുമെന്ന് IMD റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു PSC പരീക്ഷ മാറ്റിവെച്ചത്. PSC -ക്ക് പുറമെ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റുകളും സംസ്ഥാന സർക്കാർ പ്ലസ് വൺ പരീക്ഷകളും നടത്തുന്നത് മാറ്റിവെച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...