സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, എന്നിട്ട് പിടിച്ചോ? എകെജി സെന്‍റർ ആക്രണത്തിൽ വിചിത്ര വാദവുമായി ഇ.പി ജയരാജൻ.

വിചിത്ര വാദമായമുയർത്തിയായിരുന്നു  ജയരാജന്‍റെ പ്രതിരോധം

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 08:37 PM IST
  • വിചിത്ര വാദവുമായി ഇ.പി ജയരാജൻ
  • എ.കെ.ജി സെന്‍ററിന് നേരെ നേരെ ആക്രമണം നടന്നിട്ട് 12 ദിവസമായി
  • കക്കാൻ പഠിക്കുന്നവർക്ക് നിക്കാനും അറിയാം.
സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, എന്നിട്ട് പിടിച്ചോ? എകെജി സെന്‍റർ ആക്രണത്തിൽ വിചിത്ര വാദവുമായി ഇ.പി ജയരാജൻ.

എകെജി സെന്‍റർ ആക്രണത്തിൽ വിചിത്ര വാദവുമായി ഇ.പി ജയരാജൻ. സിപി എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിന് നേരെ  നേരെ ആക്രമണം  നടന്നിട്ട് 12 ദിവസമായിട്ടും പ്രതിയക്കകുറിച്ച് സൂചനയില്ലല്ലോ എന്നായിരുന്നു മധ്യമപ്രവർക്കരുടെ ചോദ്യം.എന്നാൽ വിചിത്ര വാദമായമുയർത്തിയായിരുന്നു  ജയരാജന്‍റെ പ്രതിരോധം. സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി, എന്നിട്ട് പിടിച്ചോ പലരും മാറി മാറി ഭരിച്ചില്ലേ.എത്രയെത്ര കേസുകളുണ്ട് ഇതുപോലെ .ഇങ്ങനെയായിരുന്നു ജയരാജന്‍റെ മറുപടി.

കക്കാൻ പഠിക്കുന്നവർക്ക് നിക്കാനും അറിയാം.ഇത്തരത്തിൽ കൃത്യങ്ങൾ നിർവ്വഹിക്കുന്നവർ രക്ഷപ്പെടാനുളള വഴിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശക്തിയും ബുദ്ധിപരമായ എല്ലാ തരത്തിലുള്ള ശാസ്ത്ര സാങ്കേതി വിദ്യവും ഉപയോഗിച്ച്കൊണ്ട് വളരെ ജാഗ്രതയോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. എന്നാൽ  എകെജി സന്‍റർ  ആക്രമണത്തിന് പിന്നിൽ ജയരാജനാണെന്ന കെ.സുധാകരന്‍റെ ആരോപണത്തോട് കാര്യമായ പ്രതികരണത്തിന് അദ്ദേഹം തയ്യാറായില്ല.സുധാകരന് മറുപടി നൽകാൻ ആഹ്രഹിക്കുന്നില്ലെന്നും അയാളെപ്പോലെ തരം താഴാൻ എനിക്ക് കഴിയില്ലന്നുമായിരുന്നു ജയരാജന്‍റെ മറുപടി.

ജൂൺ മുപ്പതാം തീയതി രാത്രിയാണ് എകെജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.എ.കെ.ജി സെന്‍റെറിൻന്‍റെ പരിസരത്തുള്ള മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് അരിച്ചുപൊറുക്കി.ഫേസ് ബുക്ക് പോസ്റ്റ് ഇട്ടവരെപ്പോലും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നിട്ടും പപ്രതിയെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. ഡിയോ സ്കൂട്ടർ ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഡിയോ സ്കൂട്ടറിൽ എത്തിയ ആളാണ് എ.കെ.ജി സെന്‍ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് പോലീസിന്‍റെ നിഗമനം.

ആക്രമണം ഉണ്ടായ ദിവസം എകെ.ജി സെന്ഡ‍ററിന്റ പരിസരത്ത് കൂടി ഡിയോ സ്കൂട്ടറുമായി പോയ എല്ലാവരെയും സംശയത്തോടെയാണ് പോലീസ് കാണുന്നത്.പലരെയും ഇതിനകം ചോദ്യം ചെയ്ത് കഴിഞ്ഞു. വരും ദീിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണ സംഘം.സിപഎം നേതാക്കൾ ആരോപിച്ച് പോലെ സ്ഫോടക വസ്തു മാരക പ്രഹരശേഷിയുള്ളതല്ലെന്നാണ് ഫോറൻ സിക് റിപ്പോർട്ട്.ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് തുടക്കത്തിൽ ആരോപിച്ച ഇ.പി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളും പിന്നീട് നിലപാട് മയപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിന് കടുത്ത സമ്മർദ്ദമാണ് പോലീസ് നേരിടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News