EP Jayarajan | തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ

EP Jayarajan Morazha Resort: മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ. എനിക്ക് ഭയമില്ല, അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 07:52 PM IST
  • പി ജയരാജനാണ് ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്
  • തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ലെന്ന് ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു
  • ഭാര്യക്കും മകനും നിക്ഷേപമുണ്ട്. അത് അനധികൃതമില്ലെന്നും ജയരാജൻ
EP Jayarajan | തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ. റിസോർട്ട് വിവാദത്തിലാണ് ഇ പി ജയരാജൻറെ പ്രതികരണം. സാമ്പത്തികമായി താൻ തെറ്റായ നിലപാട് സ്വീകരിച്ചു എന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല.തെറ്റായ വാർത്തകൾ സൃഷ്ടിക്കുകയാണ് എന്നിട്ടത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നും ഇപി പറഞ്ഞു.

മടിയിൽ കനമുള്ളവനെ വഴിയിൽ ഭയക്കേണ്ടതുള്ളൂ. എനിക്ക് ഭയമില്ല, അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും ഇപി കുറ്റപ്പെടുത്തി.എവിടുന്നാണ് വാർത്ത വരുന്നതെന്നും ആരാണ് സൃഷ്ടിക്കുന്നതെന്നും മാധ്യമങ്ങൾ കണ്ടെത്തണം.ഇക്കാര്യത്തിൽ മാധ്യമങ്ങൾ ജാഗ്രത പാലിക്കണം- എന്നും ഇപി ഒാർമപ്പെടുത്തി.

സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ഇപി ജയരാജനെതിരെ ആരോപണം ഉന്നയിച്ചത്. ഇപി  അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു ആരോപണം. ഇത് ആധികാരികതയോടെയെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു. തനിക്ക് റിസോർട്ടിൽ നിക്ഷേപമില്ലെന്ന് ഇപി ജയരാജൻ വ്യക്തമാക്കി. ഭാര്യക്കും മകനും നിക്ഷേപമുണ്ട്. അത് അനധികൃതമില്ലെന്നും ജയരാജൻ വിശദീകരിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News