ED Raid: സംസ്ഥാനത്ത് ഇ.ഡി റെയ്ഡ്; പിടിച്ചെടുത്തത് പത്തുകോടിയുടെ ഹവാല പണം

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് നടന്നിരിക്കുന്നത് 10,000 കോടി രൂപയുടെ ഹവാല ഇടപാട് ആണെന്ന് ഇ.ഡി

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 04:35 PM IST
  • ഇഡിയുടെ റെയ്ഡിൽ 10 കോടിയുടെ ഹവാല പണമാണ് പിടിച്ചെടുത്തത്.
  • ഇടപാടുകാരുടെ നൂറിലേറെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
  • കൊല്ലം മുതൽ മലപ്പുറം ജില്ലവരെയുള്ള 25 കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടന്നത്.
ED Raid: സംസ്ഥാനത്ത് ഇ.ഡി റെയ്ഡ്; പിടിച്ചെടുത്തത് പത്തുകോടിയുടെ ഹവാല പണം

കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇഡിയുടെ റെയ്ഡിൽ 10 കോടിയുടെ ഹവാല പണമാണ് പിടിച്ചെടുത്തത്. ഇടപാടുകാരുടെ നൂറിലേറെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലം മുതൽ മലപ്പുറം ജില്ലവരെയുള്ള 25 കേന്ദ്രങ്ങളിലാണ് ഇ.ഡി റെയ്ഡ് നടന്നത്. കേരളത്തിൽ കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടെ പതിനായിരം കോടി രൂപയുടെ ഹവാല ഇടപാട് നടന്നുവെന്നാണ് ഇ.ഡി കണ്ടെത്തിയിരിക്കുന്നത്.

ചങ്ങനാശ്ശേരി, ഈരാറ്റുപേട്ട, ചിങ്ങവനം, ഏറ്റുമാനൂർ, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഏറ്റവും കൂടുതൽ പണം പിടികൂടിയിരിക്കുന്നത്. മൊബൈൽ കടകൾ, തുണിക്കടകൾ, സൗന്ദര്യ വർധക വസ്തുക്കൾ വിൽപ്പന നടത്തുന്ന കടകൾ, ഗിഫ്റ്റ് കടകൾ തുടങ്ങിയവയുടെ മറവിലാണ് ഹവാല ഇടപാട് നടക്കുന്നതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

Also Read: Kerala Lottery Result Today 20.06.2023: സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലിക്ക് ലഭിക്കുക 75 ലക്ഷം

രാഷ്ട്രീയ ഉദ്യോഗസ്ഥർ മറ്റുരാജ്യങ്ങളിലേക്ക് അഴിമതിപ്പണം കടത്തിയിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കുന്നു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. 150-ഓളം ഉദ്യോഗസ്ഥരാണ് റെയ്ഡിൽ പങ്കെടുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News