Eldhose Kunnappilly Case : എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലമാറ്റി

Congress MLA Eldhose Kunnappily Case എംഎൽഎയ്ക്കു വേണ്ടി കോവളം എസ്എച്ച്ഒ ഒത്തുതീർപ്പിന് ശ്രമിച്ചുയെന്നു പരാതിക്കാരി ആരോപിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 08:41 PM IST
  • കോവളം എസ്എച്ച്ഒയായ ജി.പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലമാറ്റി
  • കേസിൽ പ്രിജു എംഎൽഎയ്ക്കു വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചുയെന്നു പരാതിക്കാരി
  • പരാതി ഒത്ത് തീർപ്പാക്കിയാൽ 30 ലക്ഷം രൂപ തരാമെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞതായി പരാതിക്കാരി
  • കേസിൽ ഇടപ്പെട്ട് കോവളം എസ്എച്ച്ഒ കേസ് ഒത്തു തീർപ്പാക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാരി
Eldhose Kunnappilly Case : എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലമാറ്റി

തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ച കോവളം എസ്എച്ച്ഒയെ സ്ഥലം മാറ്റി. കോവളം എസ്എച്ച്ഒയായ ജി.പ്രിജുവിനെ ആലപ്പുഴ പട്ടണക്കാട് സ്റ്റേഷനിലേക്ക് സ്ഥലമാറ്റി കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവിറക്കി. കേസിൽ പ്രിജു എംഎൽഎയ്ക്കു വേണ്ടി ഒത്തുതീർപ്പിന് ശ്രമിച്ചുയെന്നു പരാതിക്കാരിയായി യുവതി ആരോപിച്ചിരുന്നു. തുടർന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. 

പരാതി ഒത്ത് തീർപ്പാക്കിയാൽ 30 ലക്ഷം രൂപ തരാമെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞതായി പരാതിക്കാരി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എംഎൽഎയ്ക്കെതിരെ പരാതിയുമായി യുവതി ആദ്യം വനിതാ സെല്ലിനെയാണ് സമീപിച്ചത്. എന്നാൽ പരാതി എംഎൽഎയ്ക്കെതിരെയായതിനാൽ കമ്മീഷണർക്കെ നേരിട്ട് പരാതി നൽക്കാൻ വനിത സെൽ നിർദേശിക്കുകയായിരുന്നു അതേസമയം യുവതി പരാതി നൽകാൻ എത്തിയ കാര്യം ആരോ എംഎൽഎയെ അറിയിച്ചു. 

ALSO READ : പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു ; എൽദോസ് കുന്നപ്പള്ളി എംഎൽഎയ്‌ക്കെതിരെ പീഡന പരാതി

ശേഷം കോവളത്ത് വെച്ച് എംഎൽഎയിൽ നിന്നും തനിക്ക് മർദ്ദനമേറ്റു. ഡാനിപോൾ, ജിഷ്ണു എന്നിവർ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. നാട്ടുകാർ പോലീസിനെ അറിച്ചതിനെ തുടർന്ന് പോലീസെത്തുകയും ചെയ്തു. എന്നാൽ എംഎൽഎ പറഞ്ഞത് താൻ ഭാര്യ ആണെന്നാണ്. തുടർന്ന് കേസിൽ ഇടപ്പെട്ട് കോവളം എസ്എച്ച്ഒ കേസ് ഒത്തു തീർപ്പാക്കാനാണ് ശ്രമിച്ചതെന്ന് പരാതിക്കാരി പറഞ്ഞു.

മാനസിക വിഷമം മൂലം കന്യാകുമാരിയിൽ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസാണ് തന്നെ രക്ഷിച്ചത്. പിന്നീട് നാഗർകോവിലേക്ക് തിരിച്ചു. വഞ്ചിയൂർ പോലീസ് മിസ്സിങ്ങ് കേസ് എടുക്കുമെന്ന് അറിയിച്ചപ്പോഴാണ് കീഴടങ്ങിയത്. എൽദോസ് മോശം വ്യക്തിയാണെന്നു മനസ്സിലായി ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അതിജീവിത മാധ്യമങ്ങളോട് വ്യക്തമാക്കി. എൽദോസ് കുന്നപ്പള്ളി മദ്യപിച്ചാൽ അക്രമകാരി, പല സ്ത്രീകളെയും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News