കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവില്‍ പോയ എംഎല്‍എ എൽദോസ് കുന്നപ്പിള്ളി മടങ്ങിയെത്തി. ഇന്നലെ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് ഇന്ന് മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിൽ അദ്ദേഹം എത്തിയത്. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്ക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കോടതി നിര്‍ദ്ദേശ പ്രകാരം നാളെ അദ്ദേഹത്തിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം.
എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും കടുത്ത നിബന്ധനകളാണ് കോടതി വച്ചിട്ടുള്ളത്. ജാമ്യം അനുവദിക്കുന്നതിനായി 11 ഉപാധികളാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചിട്ടുള്ളത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനോ സ്വാധീനിക്കാനോ പാടില്ല, കേരളം വിടരുത്, അഞ്ച് ലക്ഷം രൂപ ജാമ്യത്തുക, അല്ലെങ്കിൽ തത്തുല്യമായ രണ്ട് ആൾ ജാമ്യം തുടങ്ങി പാസ്പോർട്ടും ഫോണും സറണ്ടർ ചെയ്യണം എന്നു വരെയുള്ള നിബന്ധനകളും ഇതിലുൾപ്പെടുന്നുണ്ട്. താൻ നിരപരാധിയാണെന്നും അത് തെളിയിക്കുമെന്നും. ഒരു ജീവിയെപ്പോലും ഉപദ്രവിച്ചിട്ടില്ലയെന്നും. ഏതു വകുപ്പുവേണമെങ്കിലും ചുമത്താമെന്നും കോടതിയില്‍ പരിപൂർണ വിശ്വാസമുണ്ടെന്നുമായിരുന്നു എൽദോസിന്റെ പ്രതികരണം. മാത്രമല്ല കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ വിളിച്ചു സംസാരിച്ചവെന്നും വിഷയത്തിൽ പാർട്ടിക്കു വിശദീകരണം നൽകിയിട്ടുണ്ടെന്നും താൻ ഒളിവിൽ പോയിട്ടില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.
Also Read: വെള്ള നിറത്തിലുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
നാളെ ഒൻപതു മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ നേരിട്ടു ഹാജരാകണമെന്നതുൾപ്പടെ 11 ഉപാധികളോടെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ മാസം 28 ന് പരാതി നൽകുമ്പോൾ പരാതിക്കാരി പീഡനം ഉന്നയിച്ചിട്ടില്ലെന്നും പിന്നീടു ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമായാണ് ആരോപണം ഉന്നയിക്കുന്നതെന്നും എൽദോസ് കോടതിയിൽ വാദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...