Idukki News: അടിമാലിയിൽ 8 വയസ്സുകാരിക്ക് ദാരുണാന്ത്യം; മരണകാരണം ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതെന്ന് നി​ഗമനം

ഛര്‍ദ്ദിലിനിടയില്‍ ഭക്ഷണം ശ്വാസനാളത്തില്‍ കുരുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

Written by - Zee Malayalam News Desk | Last Updated : Jul 1, 2024, 11:17 AM IST
  • ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു.
  • തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം പോലെ വന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
Idukki News: അടിമാലിയിൽ 8 വയസ്സുകാരിക്ക് ദാരുണാന്ത്യം; മരണകാരണം ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങിയതെന്ന് നി​ഗമനം

ഇടുക്കി: അടിമാലിയില്‍ എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി സോജന്‍ ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം പോലെ വന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ കുട്ടിയെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഛര്‍ദ്ദിലിനിടയില്‍ ഭക്ഷണം ശ്വാസനാളത്തില്‍ കുരുങ്ങിയതാകാം മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷമെ മരണകാരണത്തില്‍ വ്യക്തത ലഭിക്കൂ. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂമ്പന്‍പാറ ഫാത്തിമ മാത ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ജോയന്ന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News