Swapna Suresh: സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും; കേസിൽ സരിത ഇന്ന് രഹസ്യമൊഴി നൽകും

സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jun 23, 2022, 08:50 AM IST
  • സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും
  • രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്
  • ഇന്നലെ സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു
Swapna Suresh: സ്വപ്ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും; കേസിൽ സരിത ഇന്ന് രഹസ്യമൊഴി നൽകും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് സ്വപ്ന സുരേഷിനെ ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്നയെ ഇ ഡി അഞ്ച് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വപ്ന കോടതിയില്‍ നല്‍കിയ 164 രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. 

Also Read: Swapna Suresh : സ്വർണക്കടത്ത് കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്‍ന സുരേഷിൻ്റെ കത്ത്

സ്വപ്ന കോടതിയിൽ നൽകിയ മൊഴിയില്‍ ഉറച്ചു നിന്നതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ എന്നിവർക്കെതിരെയും മുൻ മന്ത്രി കെ. ടി. ജലീൽ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉന്നയിച്ചിരിക്കുന്നത്.  ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സ്വപ്‍ന മാധ്യമങ്ങളോട് സംസാരിച്ചില്ല. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല അതിന് ശേഷം പ്രതികരിക്കാം എന്നാണ് സ്വപ്ന പറഞ്ഞത്.

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

ഇഡിയുടെ ആവശ്യപ്രകാരം സ്വപ്നയുടെ 164 മൊഴിയുടെ പകർപ്പ് കോടതി അന്വേഷണ സംഘത്തിന് നൽകിയിരുന്നു. ഇതിനിടയിൽ 
സ്വർണ്ണക്കടത്ത് വെളിപ്പെടുത്തലിലെ ഗൂഡാലോചന കേസിൽ സരിത എസ്. നായർ ഇന്ന് രഹസ്യമൊഴി നൽകും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ വൈകീട്ട് മൂന്നരക്കാണ് സരിത രഹസ്യമൊഴി നൽകുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി. സി. ജോർജ്ജ് തന്നെ സമീപിച്ചതായി നേരത്തെ സരിത പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. പി സി ജോർജ്ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. 

അനസ് കൊലപാതക കേസ്:  മുഖ്യപ്രതിക്ക് ഒപ്പമുണ്ടായിരുന്ന പോലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: Palakkad Anas Murder Case: പാലക്കാട്ടെ അനസിൻ്റെ കൊലപാതകത്തിൽ മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരൻ അറസ്റ്റിൽ. പ്രധാന പ്രതിയായ ഫിറോസിൻ്റെ സഹോദരനായ റഫീഖിനെയാണ്  പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകരുതെന്ന ഉന്നത പൊലീസ് നേതൃത്വത്തിൻ്റെ  നിർദേശത്തെ തുടർന്നാണ് ഈ നടപടി.  

മലപ്പുറം അരീക്കോട് ആംഡ് റിസർവ്വ് ക്യാമ്പിലെ പോലീസുകാരനായ റഫീഖിനെ രക്ഷിക്കാനായി കേസിന്റെ തുടക്കം മുതലേ പോലീസ്  ശ്രമിച്ചിരുന്നു. ഫിറോസ് അനസിനെ മർദ്ദിക്കുമ്പോൾ പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു റഫീഖ് എന്നായിരുന്നു ആദ്യം  പോലീസ് പറഞ്ഞത്. ശേഷം റഫീഖിൻ്റെ അറിവോടെയല്ല കൊലപാതകം നടന്നത് എന്നായി. ഒടുവിൽ അക്രമത്തിൻ്റെ സി.സി.ടി.വി.ദൃശ്യങ്ങൾ  പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ കുരുക്ക് അഴിയുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News