ബംഗളൂരു: മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ (Bineesh Kodiyeri)കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഇപ്പോൾ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് ഉള്ളത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ബിനീഷ് കോടിയേരിയുടെ കോടതി നടപടികൾ.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയ ബിനീഷിന്റെ (Bineesh Kodiyeri) കസ്റ്റഡി നീട്ടുകയായിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാമത്തെ പ്രതിയാണ് ബിനീഷ് കോടിയേരി. ഡിസംബര്‍ 22 നാണ് ബിനീഷിനെ നാലാം പ്രതിയാക്കി ED ബംഗളൂരു പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Also Read: Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി
ബംഗളൂരു (Bengaluru) മയക്കുമരുന്ന് കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ച ഇഡി ഒക്ടോബര്‍ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡി ബിനീഷിന്റെ പേരിൽ ആരോപിക്കുന്നത്. മാത്രമല്ല അനൂപിനെ ബിനാമിയാക്കി കമ്പനികള്‍ തുടങ്ങിയത് ബിനീഷാണെന്നും എന്‍ഫോഴ്സ്മെന്റ് (ED) വാദിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.