Kallar Drown Death: കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്ന് മരണം

കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാ രക്ഷാ പ്രവര്‍ത്തനം നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 04:38 PM IST
  • ബീമാപള്ളി സ്വദേശികളായ 5 പേരാണ് ഒഴുക്കില്‍പെട്ടത്
  • സംഘത്തിലെ കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍ പെടുകയായിരുന്നു
  • കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത്
Kallar Drown Death: കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്ന് മരണം

തിരുവനന്തപുരം: കല്ലാറില്‍ ഒഴുക്കില്‍പെട്ട് മൂന്ന് യുവാക്കള്‍ മരിച്ചു. കല്ലാര്‍ വട്ടക്കയത്താണ് അപകടമുണ്ടായത്. സഫാന്‍,ഫിറോസ്,ജവാദ് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ 5 പേരാണ് ഒഴുക്കില്‍പെട്ടത്. ഒരു സ്ത്രീയും 12 വയസുകാരിയും അടങ്ങുന്ന ബന്ധുക്കളുടെ സംഘമാണ് കല്ലാറിലെത്തിയത്. സംഘത്തിലെ കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍ പെടുകയായിരുന്നു.

ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാ രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അഞ്ച് പേരേയും നാട്ടുകാര്‍ ഒഴുക്കില്‍ നിന്ന് രക്ഷിച്ച് കരക്കെത്തിച്ചിരുന്നു. എന്നാല്‍ ഇവരില്‍ മൂന്ന് പേര്‍ മരിക്കുകയായിരുന്നു.

സ്ത്രീയും പെണ്‍കുട്ടിയും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുളള് 12 വയസുകാരിയെ രുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദ്ദേഹങ്ങള്‍ വിതുര മെഡിക്കല്‍ കോളേജിലാണുള്ളത്.

നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് കല്ലാറിലെ വട്ടക്കയം. ഇവിടെ കുളിക്കരുതെന്നും മറഅറും സൂചനാ ബോര്‍ഡുകള്‍ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് മുഖവിലയ്‌ക്കെടുക്കാറില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു.  മരിച്ച് ഫിറോസ് പോലീസ് ഉദ്യോഗസ്ഥനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News