കുട്ടികള്‍ നാലെങ്കില്‍ സാമ്പത്തിക സഹായം, പഠനം , ചികിത്സാ സൗകര്യം ...!! വാഗ്ദാനങ്ങളുടെ പെരുമഴയുമായി പാലാ രൂപത, വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി

BJP ഭരിക്കുന്നതും രാജ്യത്തെ ഏറ്റവും വലിയ  സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌  ജനസംഖ്യാ നിയന്ത്രണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുമ്പോള്‍  ഇങ്ങകലെ കൊച്ചു കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്....!!

Written by - Zee Malayalam News Desk | Last Updated : Jul 26, 2021, 06:07 PM IST
  • ഉത്തര്‍ പ്രദേശിലും മറ്റ് BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലും ജനസംഖ്യ നിയന്ത്രിക്കുന്നതിനായി ആനുകൂല്യങ്ങള്‍, ബോധവല്‍ക്കരണം തുടങ്ങിയവ അടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ്
  • ആ അവസരത്തില്‍ "കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങളുമായി" സീറോ മലബാര്‍ പാലാ രൂപത രംഗത്തെത്തിയിരിയ്ക്കുകയാണ്.
  • കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പഠന, ചികിത്സാ, ധന സഹായങ്ങളാണ് പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്നത്
കുട്ടികള്‍ നാലെങ്കില്‍  സാമ്പത്തിക സഹായം,  പഠനം , ചികിത്സാ സൗകര്യം ...!! വാഗ്ദാനങ്ങളുടെ പെരുമഴയുമായി  പാലാ രൂപത, വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി

Pala: BJP ഭരിക്കുന്നതും രാജ്യത്തെ ഏറ്റവും വലിയ  സംസ്ഥാനമായ ഉത്തര്‍ പ്രദേശ്‌  ജനസംഖ്യാ നിയന്ത്രണത്തിന് പദ്ധതികള്‍ ആവിഷ്ക്കരിച്ചുവരുമ്പോള്‍  ഇങ്ങകലെ കൊച്ചു കേരളത്തില്‍ നടക്കുന്നത് മറിച്ചാണ്....!!

ഉത്തര്‍ പ്രദേശിലും മറ്റ് BJP ഭരിക്കുന്ന സംസ്ഥാനങ്ങളിലും  ജനസംഖ്യ നിയന്ത്രിക്കുന്നതിനായി  ആനുകൂല്യങ്ങള്‍,  ബോധവല്‍ക്കരണം തുടങ്ങിയവ അടക്കം നിരവധി പദ്ധതികള്‍  നടപ്പാക്കാനുള്ള ശ്രമത്തിലാണ്.  ചില സംസ്ഥാനങ്ങള്‍ ജനസംഖ്യ  നിയന്ത്രണം   സംബന്ധിക്കുന്ന ബില്‍  പാസാക്കാനുള്ള ശ്രമത്തിലാണ്. 

ആ അവസരത്തില്‍  കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങളുമായി  സീറോ മലബാര്‍  പാലാ രൂപത രംഗത്തെത്തിയിരിയ്ക്കുകയാണ്.  കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്  പഠന, ചികിത്സാ, ധന സഹായങ്ങളാണ്  പാലാ രൂപത  പ്രഖ്യാപിച്ചിരിക്കുന്നത്.

2000ത്തിന് ശേഷം വിവാഹിതരായവര്‍ക്കാണ്  ആനുകൂല്യങ്ങള്‍ ലഭിക്കുക.  അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ വീതം   പ്രതിമാസ  സാമ്പത്തിക സഹായം നല്‍കുമെന്നും രൂപത പ്രഖ്യാപിച്ചിട്ടുണ്ട്.  
 
ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്‍റ്  ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ സഭ സൗകര്യമൊരുക്കും.  കൂടാതെ, ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാലാ സൗജന്യമായി നല്‍കും.

പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിലാണ്  ഇക്കാര്യങ്ങള്‍ പറയുന്നത്.   പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്‍റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  

Also Read: പശുവിനെപ്പറ്റി ചോദിക്കുമ്പോൾ പശുവിനെ കെട്ടിയ തെങ്ങിനെപറ്റി പറയും; മുഖ്യമന്ത്രിയെ പരിഹസിച്ച് VD Satheesan

എന്നാല്‍,  പാലാ രൂപതയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.   ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണ്ണം  വര്‍ധിക്കുമോ? എന്ന് ചോദിച്ചവര്‍ ഏറെ.....!!

അതേസമയം, രൂപതയുടെ നിലപാടിനെ പരിഹസിച്ച്  സംവിധായകന്‍ ജിയോ ബേബി രംഗത്തെത്തി. "അല്‍പ സ്വല്‍പം വകതിരിവ്" എന്ന ക്യാപ്ഷനോടെ പാലാ രൂപതയുടെ തീരുമാനത്തിന്‍റെ  പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ജിയോ ബേബിയുടെ വിമര്‍ശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരാമര്‍ശം.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News