Divya Missing Case : ദിവ്യ തിരോധാനകേസ്; "അവൻ എൻ്റെ മകളെയും കൊച്ചുമകളെയും കൊണ്ട് പോയി കൊന്നിട്ടുണ്ടാവും", ദിവ്യയുടെ മാതാവ് സീ മലയാളം ന്യൂസിനോട്

കേസ് അന്വേഷിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതോടെ ഇരുവരെയും കണ്ടെത്താനാകുമെന്നാണ് ദിവ്യയുടെ മാതാവ് രാധമ്മയുടെ പ്രതീക്ഷ.

Written by - Abhijith Jayan | Last Updated : Oct 28, 2022, 04:21 PM IST
  • 11 വർഷങ്ങൾക്കു മുമ്പുണ്ടായ തിരോധാനത്തിൽ ദിവ്യയെയും മകൾ ഗൗരിയെയുമാണ് കാണാതായത്.
  • ഭർത്താവും പങ്കാളിയുമായ പൂവാർ സ്വദേശി മാഹിൻക്കണ്ണിനെതിരെ തുടർനടപടിയെടുക്കാതെ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
  • കേസ് അന്വേഷിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതോടെ ഇരുവരെയും കണ്ടെത്താനാകുമെന്നാണ് ദിവ്യയുടെ മാതാവ് രാധമ്മയുടെ പ്രതീക്ഷ.
Divya Missing Case : ദിവ്യ തിരോധാനകേസ്; "അവൻ എൻ്റെ മകളെയും കൊച്ചുമകളെയും കൊണ്ട് പോയി കൊന്നിട്ടുണ്ടാവും", ദിവ്യയുടെ മാതാവ് സീ മലയാളം ന്യൂസിനോട്

തിരുവനന്തപുരം: ഊരൂട്ടമ്പലത്ത് അമ്മയെയും മകളെയും കാണാതായ സംഭവത്തിൽ അടിമുടി ദുരൂഹത. 11 വർഷങ്ങൾക്കു മുമ്പുണ്ടായ തിരോധാനത്തിൽ ദിവ്യയെയും മകൾ ഗൗരിയെയുമാണ് കാണാതായത്. ഭർത്താവും പങ്കാളിയുമായ പൂവാർ സ്വദേശി മാഹിൻക്കണ്ണിനെതിരെ തുടർനടപടിയെടുക്കാതെ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കേസ് അന്വേഷിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന് രൂപം നൽകിയതോടെ ഇരുവരെയും കണ്ടെത്താനാകുമെന്നാണ് ദിവ്യയുടെ മാതാവ് രാധമ്മയുടെ പ്രതീക്ഷ.

11 വർഷങ്ങൾക്ക് മുമ്പാണ് രാധമ്മയുടെ മകളെയും കൊച്ചുമകളെയും കാണാതാകുന്നത്. മകൾ ദിവ്യയും കൊച്ചുമകൾ ഗൗരിയെയും 2011ലാണ് കാണാതായത്. ഇവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് പോലും രാധമ്മയ്ക്ക് അറിയില്ല. പങ്കാളിയും പൂവാർ സ്വദേശിയുമായ മാഹിൻക്കണ്ണ് മകളെയും കൊച്ചുമകളെയും ചതിക്കുഴിയിൽ അകപ്പെടുത്തുകയായിരുന്നുവെന്ന് രാധമ്മ സീ മലയാളം ന്യൂസിനോട് പറയുന്നു.

ALSO READ: കോഴിക്കോട് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധമ്മയുടെയും മകളായിരുന്നു ദിവ്യ. പൂവ്വാർ സ്വദേശിയും പങ്കാളിയുമായ മാഹിൻക്കണ്ണിനോട് ദിവ്യക്ക് പ്രണയമായിരുന്നു. എന്നാൽ, പ്രണയം വീട്ടുകാർ എതിർത്തു. ഇതോടെ മാഹിൻക്കണ്ണിന് ദിവ്യയുടെ രക്ഷിതാക്കളോട് വെറുപ്പായി. പിന്നീട്, ദിവ്യ ഗർഭിണിയായതോടെ ഇയാൾ വിദേശത്തേക്ക് കടന്നു. 2009 മാർച്ച് 14നാണ് ദിവ്യ ഗൗരിയെന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.

വിദേശത്തേക്ക് പോയ മാഹീൻ ഒന്നര വർഷത്തിനുശേഷം നാട്ടിൽ മടങ്ങിയെത്തി. ഇയാൾക്ക് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇത് പിന്നീട് ദിവ്യ അറിഞ്ഞതോടെ നിരന്തരം കുടുംബബന്ധങ്ങളിൽ തർക്കങ്ങളും പ്രശ്നങ്ങളുമായി.

2011 ഓഗസ്റ്റ് 18ന് വൈകിട്ട് ആറരയോടെ മാഹിൻക്കണ്ണ് ദിവ്യയെയും മകളെയും കൊണ്ട് യാത്രപോയി. പിന്നീട് ഇയാൾ മടങ്ങി വന്നെങ്കിലും മറ്റുള്ള രണ്ടുപേരും കാണാമറയത്തായി. ദിവ്യയും മകൾ ഗൗരിയും വേളാങ്കണ്ണിയിൽ ഉണ്ടെന്നാണ് മാഹിൻക്കണ്ണ് അന്ന് പൊലീസിനോട് പറഞ്ഞത്. മൂന്നു ദിവസത്തിനകം ഇവർ തിരികെയെത്തുമെന്ന് പൊലീസിനോട് പറഞ്ഞോടെ അന്ന് കസ്റ്റഡിയിലെടുത്ത  ഇയാളെ വിട്ടയച്ചു.

ദിവ്യയുടെയും ഗൗരിയുടെയും തിരോധാനത്തിൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഈ അമ്മ മാറനല്ലൂരിലും പൂവാർ സ്റ്റേഷനിലുമായി പരാതി നൽകി. ഇവരെ എത്രയും വേഗം കണ്ടെത്തണം എന്നുള്ളതായിരുന്നു പരാതിയിലെ പ്രധാന ഉള്ളടക്കം. എന്നാൽ, ഒന്നും നടന്നില്ല. മാഹീൻക്കണ്ണ് സ്വാധീനമുപയോഗിച്ച് പൊലീസിൽ നിന്ന് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു. പരാതിക്കാരിയായ രാധമ്മയെയും ഭർത്താവിനെയും വിളിച്ചുവരുത്തി സ്റ്റേഷനിലിരുത്തുന്നതൊഴിച്ചാൽ ഒരു അന്വേഷണവും നടന്നില്ല. മാത്രമല്ല രണ്ട് സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥർ ചേർന്ന്  കേസ് നിരന്തരം അട്ടിമറിക്കുകയും ചെയ്തു. 

Radha

2019ൽ മാറനല്ലൂർ പൊലീസ് വീണ്ടും ഈ കേസിന്റെ ഫയൽ ‍തുറന്നു. മാഹീനു നോട്ടിസ് നൽകി വിളിപ്പിച്ചു. അന്ന് സ്റ്റേഷനിലെത്തിയ മാഹീൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. മാത്രമല്ല, 10 മാസത്തിനുള്ളിൽ അൺനോൺ എന്നെഴുതി ഫയൽ ക്ലോസ് ചെയ്യുകയും ചെയ്തു. മാഹിൻക്കണ്ണ് മടങ്ങിയെത്തിയിട്ടും എന്തുകൊണ്ട് ദിവ്യയുടെയും മകൾ ഗൗരിയുടെയും തിരോധാനത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല എന്നുള്ള കാര്യമാണ് മാതാവ് ചോദിക്കുന്നത്. പോലീസിന്റെ കൺമുമ്പിൽ തന്നെ ഇയാൾ മറ്റൊരു ഭാര്യക്കും മക്കൾക്കുമൊപ്പം പൂവാറിൽ താമസിക്കുമ്പോൾ എന്തുകൊണ്ട് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നില്ലെന്നും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News