IAS Officers transfer: കളക്ടർമാർക്ക് സ്ഥലം മാറ്റം; എറണാകുളം കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി

District Collectors: എറണാകുളം ജില്ലാ കളക്ടറായിരുന്ന രേണുരാജിന് വയനാട്ടിലാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് എറണാകുളം കളക്ടറായി ചുമതലയേൽക്കും. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2023, 03:07 PM IST
  • വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു
  • തൃശൂർ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടര്‍ വി.ആ‍ര്‍.കെ. കൃഷ്ണ തേജയെ തൃശൂർ കളക്ടറായും നിയമിച്ചു
  • ഐടി മിഷൻ ഡയറക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി
  • ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനുകുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി
IAS Officers transfer: കളക്ടർമാർക്ക് സ്ഥലം മാറ്റം; എറണാകുളം കളക്ടർ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി

തിരുവനന്തപുരം: ഐഎഎസ് തലത്തിൽ അഴിച്ചുപണി. വിവിധ ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. എറണാകുളം ജില്ലാ കളക്ടറായിരുന്ന രേണുരാജിന് വയനാട്ടിലാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എൻ.എസ്.കെ ഉമേഷ് എറണാകുളം കളക്ടറായി ചുമതലയേൽക്കും. ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തിൽ വിവാദം തുടരുന്നതിനിടെയാണ് എറണാകുളം കളക്ടറുടെ സ്ഥലമാറ്റം.

വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടറായി നിയമിച്ചു. തൃശൂർ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴ കളക്ടറായും ആലപ്പുഴ കളക്ടര്‍ വി.ആ‍ര്‍.കെ. കൃഷ്ണ തേജയെ തൃശൂർ കളക്ടറായും നിയമിച്ചു. ഐടി മിഷൻ ഡയറക്ടര്‍ സ്നേഹിൽ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനുകുമാരിക്ക് ഐടി മിഷൻ ഡയറക്ടറുടെ അധിക ചുമതല നൽകി.

ALSO READ: SSLC Exam 2023: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് നാളെ തുടക്കമാകും; തയാറെടുപ്പുകൾ പൂർത്തിയായി

അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നൽകി. ധനവകുപ്പിൽ ഓഫീസര്‍ ഓണ്‍ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ - ഹെൽത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നൽകി സർക്കാർ ഉത്തരവിറക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News