തിരുവനന്തപുരം : സിനിമ സംവിധായകനും നടനുമായ മേജർ രവിയും ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക്. കേരളത്തിന്റെ ബിജെപി ഉപാധ്യക്ഷനായിട്ടാണ് മേജർ രവിയെ സംസ്ഥാന നേതൃത്വം നാമനിർദേശം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടൻ ദേവനെ പാർട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചതിന് ശേഷമാണ് സിനിമ മേഖലയിൽ നിന്നുള്ള മറ്റൊരു ബിജെപി നേതാവിനെ അതെ സ്ഥാനത്തേക്ക് നിയമിക്കുത്.
മേജർ രവിയെ കൂടാതെ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ദേശീയ കൗൺസിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നാമനിർദേശം ചെയ്തു. 2019 നിയമസഭ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് സ്ഥാനാർഥിയായി സി രഘുനാഥ് മത്സരിച്ചിരുന്നു, കെപിസിസി അധ്യക്ഷൻ കെ. സുധാകരനുമായി അടുത്ത ബന്ധമുള്ള നേതാവും കൂടിയാണ് രഘുനാഥ്. സി.രഘുനാഥും മേജർ രവിയും കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വെച്ചാണ് ബിജെപിയിൽ ചേർന്നത്. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇരുവർക്കും പാർട്ടി അംഗത്വം നൽകിയത്.
ALSO READ : Nava Kerala Sadas Petetions | നവകേരള സദസിൽ എത്തിയത് 6,21,167 പരാതികൾ, പരിഹരിച്ച കണക്ക് മാത്രമില്ല
മലയാളത്തിൽ സൈനിക സിനിമയുടെ മറ്റൊരു മുഖം കാണിച്ച നൽകിയ സംവിധായകനാണ് മേജർ രവി. മോഹൻലാലിന്റെ കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ, കാർമയോദ്ധ, 1971 ബിയോണ്ട് ബോർഡേഴ്സ്, മമ്മൂട്ടി നായകനായി എത്തിയ മിഷൻ 90 ഡെയ്സ്, പൃഥ്വിരാജിന്റെ പിക്കറ്റ്-43 തുടങ്ങിയ മേജർ രവി ഒരുക്കിയ ചിത്രങ്ങളാണ്. നിരവധി സിനിമകളിൽ മേജർ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ഡിസംബർ 13നാണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി കേന്ദ്ര നേതൃത്വം നിയമിക്കുന്നത്. കേരള പീപ്പീള്‍സ് പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി രാഷ്ട്രീയത്തില്‍ പ്രവേശിച്ച നടൻ ദേവന്‍, അടുത്തിടെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചിരുന്നു. കഴിഞ്ഞ കുറെനാളായി ബിജെപിയുമായി ദേവന്‍ സഹകരിച്ചുവരികയായിരുന്നു. 2004ല്‍ വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.