അംഗണവാടിയിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയും പുഴുക്കളും, വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അംഗണവാടിയിൽ രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികൾക്കായി വന്നപ്പോഴാണ് അംഗണവാടി കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കിനുള്ളിൽ എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടാതെ അംഗണവാടിയിൽ അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Aug 16, 2022, 12:30 PM IST
  • വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്.
  • വേണ്ടപ്പെട്ട അധികാരികൾക്ക് റിപോർട്ട് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
  • അംഗൻവാടിയിൽ എത്തുന്ന കുട്ടികളെ സംരക്ഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
അംഗണവാടിയിലെ കുടിവെള്ള ടാങ്കിൽ ചത്ത എലിയും പുഴുക്കളും, വാട്ടർ പ്യൂരിഫയറിൽ ചത്ത പല്ലി

തൃശൂർ: തൃശൂരിൽ അംഗണവാടിയിലെ കുട്ടികൾക്ക് കുടിക്കാൻ വെള്ളം നൽകുന്ന വാട്ടർ ടാങ്കിൽ നിന്നും എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി. ചേലക്കര പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിലെ 4 ആം വാർഡ് 28 ആം നമ്പർ അംഗണവാടിയിലാണ് സംഭവം. 

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി അംഗണവാടിയിൽ രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും പരിപാടികൾക്കായി വന്നപ്പോഴാണ് അംഗണവാടി കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കിനുള്ളിൽ എലിയുടെയും, പുഴുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൂടാതെ അംഗണവാടിയിൽ അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി. 

Read Also: Palakkad Shahjahan Murder Case: ഷാജഹാൻ വധം: കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ അറസ്റ്റിലായതായി സൂചന

വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. സംഭവത്തിൽ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന്  പോലീസിനെയും, ആരോഗ്യ വകുപ്പിനെയും വിവരമറിയിക്കുകയും കൂടാതെ  മെമ്പർമാരും സ്ഥലത്തെത്തുകയും ചെയ്തു.  തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന്  രേഖാമൂലം പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും സംഭവത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വേണ്ടപ്പെട്ട അധികാരികൾക്ക് റിപോർട്ട് നൽകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. വാട്ടർ ടാങ്ക് നീക്കം ചെയ്യാതെ കുട്ടികളെ ഇനി അംഗൻവാടിയിലേക്ക് വിടുകയിലെന്ന് രക്ഷിതാക്കളും പറഞ്ഞു.

Read Also: Jammu and Kashmir: ജമ്മു കശ്മീരിൽ തുടർച്ചയായി രണ്ട് ഗ്രനേഡ് ആക്രമണങ്ങൾ; ഒരു പോലീസുകാരനും സാധാരണക്കാരനും പരിക്കേറ്റു

പഞ്ചായത്തിൽ നിന്നും അതുപോലെ പ്രദേശത്തെ ക്ലബിൽ നിന്നും എല്ലാ സഹായ സഹകരണങ്ങളും നൽകിയിട്ടും ഇത്തരം പ്രവർത്തികൾ ഉണ്ടാകുന്നതിൽ ശക്തമായ നടപിയെടുക്കണമെന്നും, അംഗൻവാടിയിൽ എത്തുന്ന കുട്ടികളെ സംരക്ഷിക്കണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News