Cruelty Against Children: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച് ശരീരമാകെ പൊള്ളിച്ചു

Crime News: തിരുവനന്തപുരത്ത് മൂന്ന് വയസുകാരന്റെ ദേഹത്ത് ചൂട് ചായ ഒഴിച്ച് അമ്മയുടെ രണ്ടാനച്ഛൻ. പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് കുട്ടിയുടെ പിതാവ്.

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 11:53 AM IST
  • തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം
  • വട്ടിയൂർക്കാവ് സ്വദേശികളുടെ മകനാണ് പൊള്ളലേറ്റത്
Cruelty Against Children: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത; തിളച്ച ചായ ഒഴിച്ച് ശരീരമാകെ പൊള്ളിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ചു പൊള്ളിച്ചു. കുട്ടിയുടെ ശരീരമാകെ പൊള്ളലേറ്റ നിലയിലാണ്. ​ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം.

ജൂൺ 24ന് ആണ് കുട്ടിയെ അമ്മയുടെ രണ്ടാനച്ഛൻ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ചത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്തേക്ക് തിളച്ച ചായ ഒഴിച്ച് ശരീരമാസകലം പൊള്ളിച്ചുവെന്നാണ് പരാതി. ജോലിക്ക് പോയ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിച്ചാണ് പോയത്.

ALSO READ: പൈനാവ് ആക്രമണത്തിന് പിന്നിൽ വിവാഹ മോചനം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യം; സന്തോഷ്‌ ലക്ഷമിട്ടത് ഭാര്യ വീട്ടുകാരെ വകവരുത്താൻ

കുട്ടിയെ അമ്മയുടെ രണ്ടാനച്ഛൻ നിരന്തരമായി ഉപദ്രവിക്കുമെന്നാണ് കുട്ടിയുടെ പിതാവ് അഭിജിത്ത് പറയുന്നത്. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കുകയോ തുടർ നടപടികൾ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് അഭിജിത്ത് ആരോപിച്ചു. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

വസ്ത്രം മടക്കിവെക്കാൻ വൈകിയതിന് കൊല്ലത്ത് 10 വയസുകാരിക്ക് പിതാവിന്റെ ക്രൂര മർദ്ദനം

കൊല്ലം: കുണ്ടറയിൽ പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. വസ്ത്രം മടക്കിവെക്കാൻ വൈകിയെന്നാരോപിച്ചാണ് കുട്ടിയെ ഇയാൾ ക്രൂരമായി മർദിച്ചത്. സംഭവത്തിൽ കേരളപുരം സ്വദേശിയെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പരുക്കേറ്റിട്ടുണ്ട്. പോലീസ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി കേസെടുത്തു. ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് ഇയാൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News