CM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

Kerala DGP: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Sep 7, 2024, 10:21 PM IST
  • ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി
  • ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിനെ സംബന്ധിച്ച് എഡിജിപിയുമായി ചർച്ച നടത്തി
CM Pinarayi Vijayan: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ച; മുഖ്യമന്ത്രിയെ കണ്ട് ഡിജിപി

തിരുവനന്തപുരം: പോലീസ് ഉന്നതരുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെയും ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയും ഡിജിപിയും കൂടിക്കാഴ്ച നടത്തിയത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയിൽ നടക്കുന്ന കേസിനെ സംബന്ധിച്ച് എഡിജിപിയുമായി ചർച്ച നടത്തി.

ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ എഡിജിപി എംആർ അജിത് കുമാറിനെ നീക്കണമെന്ന ആവശ്യം സർക്കാരിലും ഇടതുമുന്നണിയിലും ശക്തമാകുകയാണ്. ഈ പശ്ചാത്തലത്തിലാണ് നിർണായക കൂടിക്കാഴ്ചകൾ.

വിവാദങ്ങൾ ശക്തമായതോടെ ആർഎസ്എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതായി എഡിജിപി എംആർ അജിത് കുമാർ സമ്മതിച്ചിരുന്നു. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് അജിത് കുമാർ മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണം. അതിനിടെ, എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസിന്റെ മറ്റൊരു നേതാവ് രാംമാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരും പുറത്ത് വന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News