സിപിഎം പ്രവർത്തക പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. സിപിഎം പ്രവർത്തകയും ആശാ വർക്കറുമായിരുന്ന ആശയെയാണ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഇവർ പാർട്ടി അംഗമാണ്. ഇന്നലെ പാറശ്ശാല പാർട്ടി ഓഫീസിൽ നടന്ന കമ്മിറ്റിയിലും ഇവർ പങ്കെടുത്തിരുന്നു. ഇവരെ അഴകിക്കോണത്ത് പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയിട്ടിരുന്ന കെട്ടിടത്തിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Also read: മന്ത്രവാദ ചകിത്സയ്ക്കിടെ ബാലികയ്ക്ക് പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ..!
രാത്രിയോടെ ആശയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാർട്ടി ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളുടെ ആരോപണമനുസരിച്ച് പാർട്ടി കമ്മിറ്റിയിൽ നിന്നും ഉണ്ടായ മനോവിഷമമാണ് മരണകാരണം എന്നാണ്.
അഴകിക്കോണം മേക്കെ ഭാഗത്ത് പുത്തൻ വീട്ടിൽ ശ്രീകുമാറിന്റെ ഭാര്യയായിരുന്നു മരണമടഞ്ഞ ആശ. അരുൺ കൃഷ്ണ, ശ്രീകാന്ത് എന്നിവർ മക്കളാണ്. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.