തിരുവനന്തപുരം: കൗമാരക്കാർക്കായുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. 15 മുതൽ 18 വരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ രജിസ്ട്രേഷനാണ് ഇന്ന് തുടങ്ങുന്നത്. ഓണ്‍ലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ഫോൺ നമ്പരുപയോഗിച്ച് രജിസ്ട്രേഷൻ നടത്താം. നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പരിൽ നിന്നും വീണ്ടും രജിസ്റ്റർ ചെയ്യാൻ സാധിക്കും. തിരിച്ചറിയൽ രേഖയായി ആധാറോ (Aadhar Card) സ്കൂൾ തിരിച്ചറിയൽ കാർഡോ (School ID Card) നൽകാം. 2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം.
Also Read: Qatar Covid Updates: ഖത്തറിൽ കോവിഡ് കുതിക്കുന്നു; സ്കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്
കൗമാരക്കാർക്കായി കൊവാക്‌സിന്‍ ആണ് നല്‍കുക. തിങ്കളാഴ്ച്ച മുതലാണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ഇതിനായി 5 ലക്ഷം ഡോസ് കൊവാക്സിൻ സംസ്ഥാനത്തെത്തി.
അതേസമയം കുട്ടികൾക്കുള്ള വാക്‌സിന്‍ വിതരണം തിങ്കളാഴ്ച തുടങ്ങുന്ന സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവര്‍ക്കായി പ്രത്യേക വാക്സിൻ യജ്ഞം ഇന്നും നാളെയും നടത്തും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും 60 വയസ് കഴിഞ്ഞ ഗുരുതര രോഗമുള്ളവര്‍ക്കുമുള്ള വാക്‌സിനേഷന്‍ അടുത്തയാഴ്ചയാണ് തുടങ്ങുക. ആദ്യ ഡോസ് എടുക്കാൻ ബാക്കിയുള്ളവരും, രണ്ടാം ഡോസ് മുടങ്ങിയവരും വാക്സിനെടുത്ത് തീർക്കാനാണ് നിർദേശം. തിങ്കളാഴ്ച്ച മുതൽ കുട്ടികൾക്കായിരിക്കും വാക്സിന് മുൻഗണന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...